27 Jan 2024 11:44 AM GMT
Summary
- ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയില്‍ സംഭവിച്ച സാങ്കേതിക പിഴവാണ് കാരണം
- വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പരാതി നല്‍കിയിരുന്നു
- റദ്ദായത് അഞ്ച് മില്യണ്‍ ഡോളറിന്റെ കരാറെന്ന് സൂചന
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായുള്ള (ടിസിഎസ്) കരാര്‍ അവസാനിപ്പിച്ചു. സ്ഥാപനത്തിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണിത്.
ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ അഡ്മിഷന്‍ ടെസ്റ്റുകള്‍ ഡെലിവറി ചെയ്യുമ്പോള്‍ ചില ഉദ്യോഗാര്‍ത്ഥികള്‍ സാങ്കേതിക പ്രശ്നങ്ങള്‍ അനുഭവിച്ചതായി സര്‍വകലാശാലാ വക്താവ് പറഞ്ഞു. ഇനിയുള്ള ഓക്സ്ഫോര്‍ഡ് അഡ്മിഷന്‍ ടെസ്റ്റുകളുടെ ഡെലിവറിയില്‍ ടിസിഎസ് ഉള്‍പ്പെടില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി കരാറിന്റെ മൂല്യം അറിയില്ല, പക്ഷേ ഏകദേശം അഞ്ച് മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഓക്സ്ഫോര്‍ഡില്‍ പ്രവേശനം നേടുന്നതിനായി പരീക്ഷ എഴുതുന്നു. യുകെയിലുടനീളമുള്ള 30 കോളേജുകളിലൂടെ യൂണിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളാണ് ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും മന്‍മോഹന്‍ സിംഗും ഓക്സ്ഫോര്‍ഡില്‍ പഠിച്ച പ്രമുഖരായ ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നവരാണ്.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍, യുകെ ആസ്ഥാനമായുള്ള സ്ഥാപനം, കേംബ്രിഡ്ജ് അഡ്മിഷന്‍ അസസ്മെന്റ് ടെസ്റ്റിംഗിന് പകരമായി, പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന്, ടിസിഎസിന്റെ ലേണിംഗ് ആന്‍ഡ് അസസ്മെന്റ്-ഫോക്കസ്ഡ് യൂണിറ്റായ ടിസിഎസ് ഐഒഎന്‍ തിരഞ്ഞെടുത്തു.
ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ നടത്തുമ്പോള്‍ നേരിട്ട സാങ്കേതിക പ്രശ്നങ്ങളെ കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയതായി സര്‍വകലാശാല അറിയിച്ചു.
'പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിച്ചതിനും ഉദ്യോഗാര്‍ത്ഥികള്‍, അധ്യാപകര്‍, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവരില്‍ നിന്നുള്ള ഫീഡ്ബാക്കും പരിഗണിച്ചാണ് ഈ തീരുമാനമെടുത്തത്. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരെ പിന്തുണയ്ക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള അനുഭവം ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. ഈ പ്രക്രിയയ്ക്കിടെ ക്ഷമയോടെ വിദ്യാര്‍ത്ഥികളോടും അവരുടെ അധ്യാപകരോടും. പുതിയ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അടുത്ത പ്രവേശനത്തിന്റെ തുടക്കത്തില്‍ അറിയിക്കും,' ഓക്‌സ്‌ഫോര്‍ഡ് പറഞ്ഞു.