7 Feb 2024 9:23 AM GMT
Summary
- 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മീഥേന്‍ പുറന്തള്ളല്‍ കുറക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തിനൊരുങ്ങി ഒഎന്‍ജിസി. ഫ്രാൻസിന്റെ ടോട്ടല്‍ എനര്‍ജിസുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്. എയര്‍ബോണ്‍ അള്‍ട്രാലൈറ്റ് സ്‌പെക്ട്രോമീറ്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ആപ്ലിക്കേഷനുകളാണ് (എയുഎസ്ഇഎ) ഇതിനായി ഉപയോഗിക്കുന്നത്.
ബ്രസീലിലെ പെട്രോബ്രാസ്, അസര്‍ബൈജാനിലെ എസ്ഒസിഎആര്‍, അംഗോളയിലെ സോനാങ്കോള്‍, നൈജീരിയയിലെ എന്‍എന്‍പിസിഎല്‍ എന്നിവയുള്‍പ്പെടെ എയുഎസ്ഇഎയുടെ ഉപയോഗത്തിനായി ടോട്ടല്‍ എനര്‍ജീസുമായി സഹകരണ കരാറില്‍ ഒപ്പുവെച്ച അന്തർദേശീയ കമ്പനികളുടെ പട്ടികയിലേക്ക് ഒഎന്‍ജിസി കൂടി ചേര്‍ന്നിരിക്കുകയാണ്.
രണ്ട് കമ്പനികളും ഓയില്‍ ആന്‍ഡ് ഗ്യാസ് ഡീ കാര്‍ബണൈസേഷന്‍ ചാര്‍ട്ടറിന്റെ (ഒജിഡിസി) കക്ഷികളാണ്. പരമ്പരാഗത സാങ്കേതികവിദ്യകളെ അപേക്ഷിച്ച് മീഥേന്‍ പുറന്തള്ളുന്നതിനും കണ്ടെത്തുന്നതിലും അളക്കുന്നതിലും എയുഎസ്ഇഎ ഈ സാങ്കേതികവിദ്യ ഒരു മുന്നേറ്റം അടയാളപ്പെടുത്തുന്നു.
ഒഎന്‍ജിസിയുടെ മീഥേന്‍ പുറന്തള്ളല്‍ 2027-ഓടെ 50 ശതമാനമായും 2020 നെ അപേക്ഷിച്ച് 2030 ല്‍ 80 ശതമാനമായും കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകള്‍ക്കായി തിരയുകയാണെന്നും ഒഎന്‍ജിസി ചെയര്‍മാനും സിഇഒയുമായ അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു.