29 Jun 2023 4:25 PM IST
പരിശോധിച്ച് നിലവാരം ഉറപ്പാക്കിയതും സാക്ഷ്യപ്പെടുത്തിയതുമായ റീഫര്‍ബിഷ്‍ഡ് (പുതുക്കിയ) ഫോണുകള്‍ പ്രദാനം ചെയ്യുന്നതില്‍ പ്രമുഖരായ മൊബെക്സ് ഇന്ത്യ (Mobex India) ധനകാര്യ സേവന കമ്പനിയായ ബജാജ് ഫിൻസെർവുമായി സഹകരണം പ്രഖ്യാപിച്ചു. ഇതിലൂടെ റീഫര്‍ബിഷ്‍ഡ് ഫോണുകളുടെ വാങ്ങലില്‍ പലിശ രഹിത ഇഎംഐ സൗകര്യം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കും.
ആദ്യമായാണ് പുതുക്കിയ ഉൽപ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഇഎംഐ സൗകര്യം ലഭ്യമാക്കുന്നതിന് ബജാജ് ഫിന്‍സെര്‍വ് നിയോഗിക്കപ്പെടുന്നത്. റീഫര്‍ബിഷ്‌ഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകത രാജ്യവ്യാപകമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സഹകരണം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. "ഞങ്ങളുടെ ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ബജാജ് ഫിൻസെർവുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്," മൊബെക്‌സിന്റെ വക്താവ് പ്രഭ്ജ്യോത് സിംഗ് പറഞ്ഞു.
"തടസ്സങ്ങളില്ലാത്ത ഫിനാൻസിംഗ് സൊല്യൂഷനുകൾ നൽകുന്നതിലെ വൈദഗ്ധ്യം ബജാജ് ഫിൻസെർവ് ഈ പങ്കാളിത്തത്തിലേക്ക് കൊണ്ടുവരുന്നു. ഉയർന്ന നിലവാരമുള്ള നവീകരിച്ച ഉപകരണങ്ങൾ വാങ്ങുന്നതില്‍ ഉപഭോക്താക്കള്‍ക്ക് ഫ്ലെക്സിബിൾ പേയ്‌മെന്റ് ഓപ്ഷനുകളും സൗകര്യപ്രദമായ തിരിച്ചടവ് പ്ലാനുകളും ലഭ്യമാക്കുന്നു," ബജാജ് ഫിൻസെർവ് വക്താവ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഇപ്പോൾ മോബെക്‌സിന്റെ വെബ്‌സൈറ്റോ നിയുക്ത സ്‌റ്റോറുകളോ സന്ദർശിച്ച് റീഫര്‍ബിഷ്‍ഡ് ഫോണുകളുടെ വിപുലമായ സെലക്ഷനില്‍ നിന്ന് തെരഞ്ഞെടുക്കാനും ബജാജ് ഫിൻസെർവിന്റെ ലൈവ് ഫിനാൻസിംഗ് ഓപ്‌ഷനുകൾ പ്രയോജനപ്പെടുത്താനും കഴിയും.