image

22 Aug 2024 7:45 AM GMT

India

ദക്ഷിണേന്ത്യയിലെ ആദ്യ പ്ലാന്റുമായി ഡാബര്‍

MyFin Desk

dabur is expanding its presence in south india
X

Summary

  • പ്ലാന്റ് നിര്‍മ്മാണം സംബന്ധിച്ച് ഡാബറുമായി തമിഴ്‌നാട് കരാറിലെത്തി
  • പ്ലാന്റില്‍ 250 തൊഴിലവസരങ്ങള്‍


ദക്ഷിണേന്ത്യയിലേക്കുള്ള ആദ്യ കുതിപ്പുമായി ഗാര്‍ഹിക, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ഡാബര്‍. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ 400 കോടി രൂപയുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് എഫ്എംസിജി കമ്പനി. ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി സംസ്ഥാന വ്യവസായ മന്ത്രി ടിആര്‍ബി രാജ വെളിപ്പെടുത്തി.

ദക്ഷിണേന്ത്യയിലേക്ക് സ്വാഗതം എന്ന് രാജ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ് ഡാബറുമായി ഒരു ലോകോത്തര നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വില്ലുപുരം ജില്ലയില്‍ തിണ്ടിവനത്തിലെ ഫുഡ് പാര്‍ക്കിലാണ് പ്ലാന്റ് സ്ഥാപിക്കുക എന്നും പോസ്റ്റില്‍ പറയുന്നു.

250 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ സൗകര്യത്തിനായി കമ്പനി 400 കോടി രൂപ നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ''കൂടുതല്‍ പ്രധാനമായി, സമീപ മേഖലയിലെ കര്‍ഷകര്‍ക്ക് ഈ സൗകര്യത്തില്‍ പ്രോസസ്സ് ചെയ്യുന്നതിനായി അഗ്രോ പ്രൊഡ്യൂസ് വില്‍ക്കാന്‍ ഇത് പുതിയ അവസരങ്ങള്‍ തുറക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് തിരഞ്ഞെടുക്കാനുള്ള ഡാബറിന്റെ തീരുമാനം സംസ്ഥാനത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന വ്യാവസായിക ആവാസവ്യവസ്ഥയുടെയും ജോലിക്ക് തയ്യാറുള്ള തൊഴിലാളികളുടെ ലഭ്യതയുടെയും തെളിവാണെന്നും മന്ത്രി പറഞ്ഞു.