image

13 March 2024 11:00 AM GMT

India

ഇന്ത്യന്‍ നഗരങ്ങള്‍ പ്രിയം; ആഡംബര ബ്രാന്‍ഡുകള്‍ വിപുലീകരണത്തില്‍

MyFin Desk

global brands to take up leases and establish roots in indian soil
X

Summary

  • മധ്യവര്‍ഗ വിഭാഗത്തിന്റെ മുന്നേറ്റമാണ് ആഡംബര മേഖലക്ക് ഊര്‍ജ്ജം പകരുന്നത്.
  • കൊല്‍ക്കത്ത താരതമ്യേന ചെറിയ ആഡംബര വിപണിയാണ്.
  • മുംബൈയിലെ ജിയോ വേള്‍ഡ് പ്ലാസയുടെയും ബെംഗളൂരു മാള്‍ ഓഫ് ഏഷ്യയുടെയും സമീപകാല ഉദ്ഘാടനം ആഡംബര ചില്ലറ വില്‍പ്പനയില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തിന് ഉദാഹരണമാണ്.


രാജ്യത്തെ മുന്‍നിര നഗരങ്ങളിലേക്ക് ആഡംബര ബ്രാന്‍ഡുകള്‍ ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ലക്ഷ്വറി ബ്രാന്‍ഡുകള്‍ നഗരത്തിലെ തെരുവോരങ്ങളില്‍ പാട്ടത്തിന് സ്ഥലം കണ്ടെത്തിയത് 100 ശതമാനമാണ്. 200 ശതമാനത്തോടെ മാളുകളാണ് രണ്ടാമത്തെ ലക്ഷ്വറി റിയല്‍റ്റി വിഭാഗം.

ആഡംബര ബ്രാന്‍ഡുകള്‍ ഹൈ സ്ട്രീറ്റ് സ്‌റ്റോറുകളില്‍ മൂന്ന് ലക്ഷം ചതുരശ്ര അടിയോളം പാട്ടത്തിനെടുത്തിട്ടുണ്ട്. എന്നാല്‍ മാളുകളിലെ സ്‌പേസ് 240,000 ചതുരശ്ര അടിയാണ്. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലും ഇന്ത്യയുടെ പ്രശസ്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നത് അന്താരാഷ്ട്ര എക്‌സ്‌പോഷറും ലക്ഷ്വറി റീട്ടെയ്ല്‍ വില്‍പ്പനയുടേയും ആവശ്യകതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആഡംബര ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുതിയ വഴികള്‍ കണ്ടെത്തുകയാണ് പ്രമുഖ ബ്രാന്‍ഡുകള്‍.

2023 ലെ മൊത്തത്തിലുള്ള ആഡംബര റീട്ടെയില്‍ ലീസിംഗില്‍ ഹൈ സ്ട്രീറ്റുകള്‍ 45 ശതമാനം വിഹിതം നേടിയപ്പോള്‍, മാളുകളിലെ ആഡംബര ബ്രാന്‍ഡുകളുടെ സ്റ്റോറുകള്‍ 40 ശതമാനമാണ്. അന്താരാഷ്ട്ര ആഡംബര ഫാഷനുകള്‍,വാച്ചുകള്‍, ജ്വല്ലറി ബ്രാന്‍ഡുകള്‍ എന്നിവയാണ് ഇന്ത്യന്‍ വിപണി വിപുലീകരണം നടത്തുന്നത്. ഡെല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, പൂനെ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ ലീസ് സ്‌പേസിന് ഡിമാന്റ് കൂടുതല്‍.