image

18 Nov 2023 10:32 AM GMT

India

കര്‍ണാടക ആര്‍ടിസി ലോജിസ്റ്റിക് ബിസിനസിലേക്ക്

MyFin Desk

karnataka rtc into logistics business
X

Summary

  • പ്രതിവര്‍ഷം നൂറുകോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു
  • സംരംഭം ആരംഭിക്കുക 20 ട്രക്കുകളുമായി


കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ എസ് ആർ ടി സി ) അവരുടെ നമ്മ കാർഗോ``' സ്വതന്ത്ര ലോജിസ്റ്റിക് ബിസിനസ് ആക്കി മാറ്റുന്നു. ആദ്യഘട്ടത്തില്‍ 20ട്രക്കുകളാണ് ഇതിനായി വിന്യസിക്കുന്നതെന്നു അധികൃതര്‍ അറിയിച്ചു. ഇതിൽ നിന്ന് പ്രതിവര്‍ഷം 100 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നതെന്ന് കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

ഈ വാഹനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഇതിനകം ഓര്‍ഡര്‍ നല്‍കി. ഡിസംബര്‍ 10-നകം പൂനെയില്‍ നിന്ന് വാഹനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

''കെഎസ്ആര്‍ടിസിക്കു ഏകദേശം 8,000 ബസുകളുണ്ട്. ഈ ബസുകളില്‍ ഓരോന്നിനും ലഗേജിനുള്ള സ്ഥലമുണ്ട്. നേരത്തെ, ഈ ബസുകളിലെ ലഗേജ് സ്ഥലം ടെന്‍ഡര്‍ വിളിച്ച് സ്വകാര്യ കരാറുകാരനെ ഏല്‍പ്പിച്ചിരുന്നു. അവര്‍ ആ സ്ഥലം ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. ഇതുവഴി കോര്‍പ്പറേഷന് (കെഎസ്ആര്‍ടിസി) പ്രതിവര്‍ഷം മൂന്ന് കോടി രൂപയുടെ അധിക വരുമാനം ലഭിച്ചിരുന്നു', മന്ത്രി പറഞ്ഞു. ഇപ്പോൾ അത് മൂന്നുകോടിയില്‍നിന്ന് 13കോടി ആയി ഉയര്‍ന്നു. വരുമാനത്തിലെ ഈ വളർച്ചയാണ് കെഎസ്ആര്‍ടിസിയെ ലോജിസ്റ്റിക് ഒരു പ്രത്യേക ബിസിനസ് ആക്കി മാറ്റാൻ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ, ഈ സംരംഭത്തിനായി സ്വന്തമായി വാഹനങ്ങള്‍ വേണമെന്ന് തീരുമാനിച്ചതായി ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേഷന്‍ 10 ട്രക്കുകള്‍ വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്.. എന്നാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ 20 ട്രക്കുകളുമായി തുടങ്ങാന്‍ മന്ത്രിയാണ് ആവശ്യപ്പെട്ടത്. ഓരോ ട്രക്കിനും ഏകദേശം 17 ലക്ഷം രൂപ വിലവരും.

ലോജിസ്റ്റിക് ബിസിനസിലേക്ക് കടക്കാന്‍ കെഎസ്ആര്‍ടിസിക്ക് ആവശ്യത്തിന് മനുഷ്യവിഭവശേഷി ഉണ്ടെന്ന് മന്ത്രി വിശദമാക്കുന്നു. കൂടാതെ കെഎസ്ആര്‍ടിസിക്ക് സംസ്ഥാനത്തുടനീളം ബസ് സ്റ്റാന്‍ഡുകളും ഡിപ്പോകളും ഉണ്ട്. നിങ്ങള്‍ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യുന്നുവോ അതുപോലെ തന്നെ ഈ സേവനം ആപ്പുകള്‍ വഴിയും പ്രയോജനപ്പെടുത്താനും ബുക്ക് ചെയ്യാനും കഴിയും. നിലവില്‍ സര്‍വീസ് കര്‍ണാടകയില്‍ മാത്രമായിരിക്കും. ഇതോടെ കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം 100 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021 ലാണ് കെഎസ്ആര്‍ടിസി 'നമ്മ കാര്‍ഗോ' സര്‍വീസുകള്‍ ആരംഭിച്ചത്. ബിഎംടിസി (ബംഗളൂർ മെട്രോ ട്രാൻസ്‌പോർട് കോർപ്പറേഷൻ) ഒഴികെയുള്ള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ഈ സേവനം നൽകി അധിക വരുമാനം നേടുന്നു.വരുമാനം ഉണ്ടാക്കുന്ന സംരംഭമെന്ന നിലയില്‍ ബസുകളില്‍ പാഴ്‌സലുകള്‍ കൊണ്ടുപോകാന്‍ അവയെപ്രാപ്തമാക്കി.

ഈ സ്ഥാപിതമായ കാര്‍ഗോ സര്‍വീസ് വിപുലീകരിക്കുന്നതിലൂടെ, കെഎസ്ആര്‍ടിസി അതിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രക്കുകള്‍ ഉള്‍പ്പെടുത്തി ലോജിസ്റ്റിക്‌സ് മേഖലയിലേക്ക് കൂടുതലായി പ്രവേശിക്കുകയാണ്.