image

16 Feb 2024 11:18 AM GMT

India

3.71 ലക്ഷം കോടി രൂപയുടെ ബജറ്റ് പ്രഖ്യാപനം; 6.6 % വളര്‍ച്ചാ പ്രവചനവുമായി കര്‍ണാടക

MyFin Desk

karnataka budget, growth forecast 6.6%, 3.71 lakh crore announcements
X

Summary

  • മൂന്ന് മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം
  • ഇത് നമ്മ കര്‍ണാടക, ബജറ്റില്‍ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ശ്രദ്ധ
  • ജൈന മത കേന്ദ്രങ്ങള്‍ക്ക് താങ്ങായി 50 കോടി രൂപ


കര്‍ണാടകയുടെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കര്‍ണാടകയുടെ സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രഖ്യാപനം. ഈ വര്‍ഷം സംസ്ഥാനത്തിന്റെ ബജറ്റ് അടങ്കല്‍ 3.71 ലക്ഷം കോടി രൂപയാണ്. സിദ്ധരാമയ്യ അവതരിപ്പിക്കുന്ന 15 മത് ബജറ്റാണിത്. മുഖ്യമന്ത്രിയായിരിക്കെയുള്ള ആറാമത്തേയും.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ജിഎസ്ടി അശാസ്ത്രീയമായി നടപ്പാക്കിയതിനാല്‍ കര്‍ണാടകയ്ക്ക് 59,274 കോടി രൂപയുടെ നഷ്ടമുണ്ടായതായി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ച മുഖ്യമന്ത്രി 2022-23 നെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം 18 ശതമാനം വര്‍ധനയോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി ശേഖരണത്തില്‍ രണ്ടാം സ്ഥാനത്താണ് കര്‍ണാടകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന സെസുകളും സര്‍ചാര്‍ജുകളും വര്‍ധിക്കുന്നുണ്ടെന്നും എന്നാലിത് സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കര്‍ണാടക ബജറ്റ് ഒറ്റ നോട്ടത്തില്‍

കുടിവെള്ള പദ്ധതി എത്തിക്കുന്നതിന് കാവേരി അഞ്ചാം ഘട്ട പദ്ധതിക്ക് 5,550 കോടി രൂപ

ക്ഷേമ പരിപാടികള്‍ക്കുള്ള വിഹിതം 1,20,373 കോടി രൂപയായി ഉയര്‍ത്തി

എക്‌സൈസ് വകുപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും ഡിജിറ്റലാക്കും

ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റേയും (ഐഎംഎല്‍) ബിയറിന്റേയും നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കും

ശക്തി, ഗൃഹജ്യോതി, ഗൃഹ ലക്ഷമി, യുവനിധി, അന്നഭാഗ്യ തുടങ്ങിയ ഗ്യാരണ്ടി പദ്ധതികള്‍ക്കായി 52,000 കോടി രൂപ നീക്കിവച്ചു. കുടുംബനാഥകള്‍ക്ക് പ്രതിമാസം 2,000 രൂപ നല്‍കുന്ന ഗൃഹ ലക്ഷ്മി സ്‌കീമിലൂടെ 11,726 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറി.

ഗ്യാരണ്ടി പദ്ധതികളിലൂടെ പ്രതിവര്‍ഷം ശരാശരി 50,000 മുതല്‍ 55,000 രൂപവരെ ഓരോ കുടുംബങ്ങള്‍ക്കും കൈമാറും. കൊപ്പല്‍ ജില്ലയിലെ അഞ്ജനാദ്രി കുന്നുകളും പരിസര പ്രദേശങ്ങളും ടൂറിസം വികസനത്തിന് 100 കോടി രൂപ നല്‍കും.

ടൂറിസം മേഖലയില്‍ നിക്ഷേപകരേയും സഞ്ചാരികളേയും ആകര്‍ഷിക്കാന്‍ 2024-29 ല്‍ ടൂറിസം നയം രൂപീകരിക്കും.

ബെംഗളൂരുവിലെ 28 പ്രധാന ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്‌നല്‍ നിയന്ത്രണ സംവിധാനം സ്ഥാപിക്കും. ഇതിനായി ബ്രാന്‍ഡ് ബെംഗളൂരു പദ്ധതി.

നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് 15,611 കോടി രൂപ. ബെംഗളൂരുവില്‍ 250 മീറ്റര്‍ ഉയരമുള്ള സ്‌കൈഡെക്ക് നിര്‍മ്മിക്കും.

ബെംഗളൂരുവില്‍ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകള്‍, പെരിഫറല്‍ റിംഗ് റോഡ് പദ്ധതിക്ക് 27,000 കോടി രൂപ:

ബെംഗളൂരു നഗരത്തെ ആഗോള നഗരമാക്കും. എഐ, സെമി കണ്ടകടറുകള്‍, റോബോട്ടിക്സ്, ഓട്ടോമൊബൈല്‍ മേഖലകളിലെ ആഗോള പ്രതിഭകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ക്കായി 86,423 കോടി രൂപ വകയിരുത്തി.

കര്‍ണാടകയിലെ നമ്മ മില്ലറ്റ് എന്ന പുതിയ പരിപാടിക്ക് കീഴില്‍ സംസ്‌കരിച്ചതും മൂല്യവര്‍ദ്ധിതവുമായ തിനകള്‍ മിതമായ നിരക്കില്‍ ഉറപ്പാക്കും.

അന്ന-സുവിധ എന്ന പുതിയ സാമൂഹിക സുരക്ഷാ പദ്ധതിക്ക് തുടക്കമിടും. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യം ഭക്ഷധാന്യ വിതരണ ആപ്പാണ് അന്ന സുവിധ.

2024-25 ല്‍ മൂന്ന് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ നീക്കം. ഗുണഭോക്താക്കള്‍ അടക്കേണ്ട തുക അഞ്ച് ലക്ഷത്തില്‍ നിന്നും ഒരു ലക്ഷമാക്കി ചുരുക്കി. നാല് ലക്ഷം സര്‍ക്കാര്‍ നല്‍കും.

50 കുട്ടികള്‍ വീതം പഠിക്കുന്ന 50 മൊറാന്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും 100 പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കും. ഒപ്പം പുതിയ 100 മൗലാന ആസാദ് സ്‌കൂളുകളും 25 സ്‌കൂളുകളില്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും ആരംഭിക്കും.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സിഎല്‍എടി, എംഎടി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്കുള്ള സൗജന്യ പരിശീലന പരിപാടി ആരംഭിക്കും.

മെഡിക്കല്‍ കോളേജുകളിലെ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനുമായി 400 കോടി രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ നിര്‍മ്മാണത്തിന് 130 കോടി രൂപയും പ്രഖ്യാപിച്ചു.

കഫേ സഞ്ജീവിനി എന്ന പേരില്‍ വനിതകള്‍ നടത്തുന്ന 50 കഫേകള്‍ ഈ വര്‍ഷം 7.50 കോടി രൂപ ചെലവില്‍ സംസ്ഥാനത്തുടനീളം ആരംഭിക്കും

വഖഫ് സ്വത്തുക്കളുടെ വികസനത്തിന് 100 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ക്രിസ്ത്യാനികള്‍ക്കായി 200 കോടി രൂപ അനുവദിക്കും.