image

22 March 2024 7:31 AM GMT

India

135 കോടിയുടെ ഇടപാടിലൂടെ റിലയന്‍സ് പവറിന്റെ ബാധ്യതകള്‍ തീരുമോ?

MyFin Desk

135 കോടിയുടെ ഇടപാടിലൂടെ റിലയന്‍സ് പവറിന്റെ ബാധ്യതകള്‍ തീരുമോ?
X

Summary

  • 765 കോടി രൂപയാണ് റിലയന്‍സ് പവറിന്റെ മൊത്തം കടം
  • 2013 ലാണ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചത്.
  • ചര്‍ച്ചകള്‍ സജീവം


അനില്‍ അംബാനിയുടെ റിലയന്‍സ് പവറില്‍ നിന്ന് പവര്‍ പ്രൊജക്ട് ഏറ്റെടുക്കാന്‍ 135 കോടി രൂപ നല്‍കി സജ്ജന്‍ ജിന്‍ഡാലിന് കീഴിലുള്ള ജെഎസ്ഡബ്ല്യു. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഇരു കമ്പനികളും വിപുലമായ ചര്‍ച്ചകള്‍ നടത്തി വരികയാണ്.

2013 ലാണ് നിര്‍ദ്ദിഷ്ട കരാറിലുള്ള മഹാരാഷ്ട്രയിലെ വാഷ്‌പേട്ടില്‍ 45 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നുള്ള വൈദ്യുത പദ്ധതി റിലയന്‍സ് പവര്‍ ആരംഭിച്ചത്. ഇടപാടില്‍ നിന്നുള്ള വരുമാനം ബാങ്ക് കടം തിരിച്ചടക്കാനാണ് വിനിയോഗിക്കുക. 110 കോടി രൂപയുടെ വായ്പക്കായി 45 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ഡിബിഎസ് ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയായിരുന്നു.

2024 ജനുവരി അഞ്ചിലെ സെറ്റില്‍മെന്റ് കരാര്‍ അനുസരിച്ച് ഡിബിഎസ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ബാധ്യതകളും തീര്‍ത്തതായി കമ്പനി അറിയിച്ചു. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിലായി ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡിഎസ്ബി ബാങ്ക് എന്നിവയില്‍ നിന്നുള്ള 400 കോടി രൂപയുടെ വായ്പകള്‍ കമ്പനി തീര്‍പ്പാക്കിയിട്ടുണ്ട്. മൂന്ന് വായ്പാ ദാതാക്കളും സംയുക്തമായി അവരുടെ പ്രധാന വായ്പയുടെ 30 മുതല്‍ 35 ശതമാനം വരെ തിരിച്ചുപിടിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ഏപ്രിലില്‍, ജെസി ഫ്‌ളവേഴ്സ് എആര്‍സി, കാനറ ബാങ്ക് എന്നിവയുടെ വായ്പകള്‍ തീര്‍ത്തിട്ടുണ്ട്. 2023 അവസാനിക്കുമ്പോള്‍ റിലയന്‍സ് പവറിന്റെ മൊത്തം കടബാധ്യത 765 കോടി രൂപയാണ്.

2023 സാമ്പത്തിക വര്‍ഷത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുഎസ് എക്സിം, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് എന്നിവയാണ് മറ്റ് വായ്പാ ദാതാക്കള്‍.