image

12 Feb 2025 10:14 AM GMT

India

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ഇനി ദിവസങ്ങള്‍ മാത്രം

MyFin Desk

only days left for the invest kerala global summit
X

Summary

  • ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയിലാണ് സംഗമം സംഘടിപ്പിക്കുക
  • സമ്മിറ്റില്‍ വന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ
  • സംഗമത്തിന് മുന്നോടിയായി പ്രധാന നഗരങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചു


കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തില്‍ വലിയ നിക്ഷേപങ്ങളാണ് ആകര്‍ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

കേരളം ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത്. ആഗോള നിക്ഷേപക സംഗമത്തിനായി മികച്ച മുന്നൊരുക്കങ്ങളാണ് കൊച്ചിയില്‍ നടത്തുന്നത്. ഇതിനോടകം 39 പ്രിപ്പറേറ്ററി പരിപാടികള്‍ സംഘടിപ്പിച്ചുകഴിഞ്ഞു.

ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ പ്രധാന നഗരങ്ങളില്‍ സംരംഭകരുമായി ഇന്റസ്ട്രിയല്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചു. പരിപാടിക്ക് മുന്നോടിയായി ഗള്‍ഫ് മേഖലയിലും റോഡ്ഷോ സംഘടിപ്പിച്ചു.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എ ഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിള്‍, ഫുഡ് ടെക് കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ ബയോടെക്നോളജി ആന്റ് ലൈഫ് സയന്‍സ് കോണ്‍ക്ലേവ്, വേസ്റ്റ് മാനേജ്മെന്റ് ആന്റ് റീസൈക്ലിങ്ങ് കോണ്‍ക്ലേവ്, ടൂറിസം കോണ്‍ക്ലേവ്, ഓട്ടോമോട്ടീവ് സമ്മിറ്റ്, വിഴിഞ്ഞം കോണ്‍ക്ലേവ്, അംബാസിഡേഴ്സ് മീറ്റ് തുടങ്ങി നിരവധി പരിപാടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സമീപകാലങ്ങളിലായി നൂതന സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ കേരളത്തിലേക്ക് കടന്നുവരുന്നത് നിക്ഷേപ കേരളത്തിന് പ്രതീക്ഷ നല്‍കുകയാണ്.