image

6 March 2024 11:50 AM GMT

India

രാജ്യത്തെ ആദ്യ അണ്ടര്‍ റിവര്‍ മെട്രോ കൊല്‍ക്കത്തയില്‍

MyFin Desk

metro is now under the river in india
X

Summary

  • കൊച്ചി മെട്രോ ആദ്യഘട്ടത്തിന്റെ അവസാന സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.
  • രാജ്യത്തെ ആദ്യ അണ്ടര്‍ റിവര്‍ മെട്രോയാണ് കൊല്‍ക്കത്തയില്‍ വന്നിരിക്കുന്നത്
  • നിരവധി പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്.


കൊല്‍ക്കത്തയുടെ നഗര ഗതാഗതത്തിന് നൂതന മുഖം നല്‍കുന്ന നദിക്കടിയിലെ മെട്രോ ടണല്‍ പ്രധാന മന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തിന്റെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്ന നിരവധി മെട്രോ/ ദ്രുതഗതാഗത പദ്ധതികളും ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ആദ്യയാത്രയും ചെയ്തു. ആറ് സ്‌റ്റേഷനുകളാണ് ഈ മെട്രോ സര്‍വീസിനുള്ളത്. ഇതില്‍ മൂന്നെണ്ണം ഭൂമിക്ക് അടിയിലായിരിക്കും. ട്രാഫിക്ക് കുറക്കാനും മലിനീകരണം നിയന്ത്രിക്കാനും പുതിയ മെട്രോയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ അവസാന സ്‌റ്റേഷനും ഇതിനോടൊപ്പം ഓണ്‍ലൈനായി മോദി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

കൊല്‍ക്കത്ത മെട്രോ വിപുലീകരണത്തിന്റെ ഭാഗമായി ഹൗറ മൈതാനം-എസ്പ്ലനേഡ് മെട്രോ വിഭാഗം വരെയുള്ളതിലാണ് ഹുഗ്ലി നദിയിലൂടെയുള്ള അണ്ടര്‍ വാട്ടര്‍ മെട്രോയായ ഇന്ത്യയിലെ ആദ്യത്തെ ഗതാഗത തുരങ്കവും ഉള്‍പ്പെടുന്നത്. 520 മീറ്ററാണ് ടണലിന്റെ നീളം. 45 സെക്കന്റാണ് കടന്നു പോകുന്ന സമയം.

കൊല്‍ക്കത്തയിലെ തിരക്കേറിയ രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം പൊതു ഗതാഗത ശൃംഖലയുടെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ധിപ്പിക്കും. അണ്ടര്‍വാട്ടര്‍ മെട്രോയ്ക്ക് പുറമേ, കവി സുഭാഷ് - ഹേമന്ത മുഖോപാധ്യായ മെട്രോ സെക്ഷന്‍, ജോക്ക-എസ്പ്ലനേഡ് ലൈനിന്റെ ഭാഗമായ തരാതല - മജെര്‍ഹത്ത് മെട്രോ സെക്ഷന്‍ എന്നിവയും പൊതു ജനങ്ങള്‍ക്കായി തുറന്നു.

പൂനെ മെട്രോയുടെ റൂബി ഹാള്‍ ക്ലിനിക് മുതല്‍ രാംവാഡി വരെയുള്ള ഭാഗം, താജ് ഈസ്റ്റ് ഗേറ്റ് മുതല്‍ മങ്കമേശ്വര്‍ വരെയുള്ള ആഗ്ര മെട്രോയുടെ ഭാഗം ദുഹായ്-മോദിനഗര്‍ (വടക്ക്) ഭാഗം, ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പിംപ്രി ചിഞ്ച്വാഡ് മെട്രോ-നിഗ്ഡിക്ക് ഇടയില്‍ വിപുലീകരിക്കുന്നതിനുള്ള തറക്കല്ലിടലും നടന്നു.