image

6 April 2024 7:34 AM GMT

India

ഇന്ത്യയുടെ പ്ലാസ്റ്റിക് കയറ്റുമതി കുതിക്കുന്നു

MyFin Desk

ഇന്ത്യയുടെ പ്ലാസ്റ്റിക് കയറ്റുമതി കുതിക്കുന്നു
X

Summary

  • പ്ലാസ്റ്റിക് കയറ്റുമതി 14.3 ശതമാനം വര്‍ധന
  • ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മുന്നേറ്റം
  • വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളിലെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് കാരണം


വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളിലെ ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയുടെ പ്ലാസ്റ്റിക് കയറ്റുമതി 14.3 ശതമാനം വര്‍ധിച്ച് 997 മില്യണ്‍ ഡോളറിലെത്തി. 2023 ഫെബ്രുവരിയില്‍ മൊത്തം പ്ലാസ്റ്റിക് കയറ്റുമതി 872 മില്യണ്‍ ഡോളറായിരുന്നുവെന്ന് പ്ലാസ്റ്റിക് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പ്ലെക്സ്‌കോണ്‍സില്‍ പറഞ്ഞു.

പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍, പ്ലാസ്റ്റിക് ഫിലിമുകള്‍, ഷീറ്റുകള്‍, നെയ്ത ചാക്കുകള്‍, ഫ്‌ളോര്‍ കവറുകള്‍ തുടങ്ങിയ മിക്ക ഉല്‍പ്പന്ന പാനലുകളിലും 2024 ഫെബ്രുവരിയില്‍ ഗണ്യമായ കയറ്റുമതി വളര്‍ച്ചയുണ്ടായി. അതേസമയം എഴുത്ത് ഉപകരണങ്ങളും സ്റ്റേഷനറികളും, ഉപഭോക്തൃ, ഹൗസ് വെയര്‍ ഉല്‍പ്പന്നങ്ങള്‍, കൃത്രിമ മുടി തുടങ്ങിയവ ഇതേ കാലയളവില്‍ വളര്‍ച്ച കൈവരിക്കുന്നതില്‍ വെല്ലുവിളികള്‍ നേരിട്ടു.

ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും, ഇന്ത്യയുടെ പ്ലാസ്റ്റിക് കയറ്റുമതി ഫെബ്രുവരിയില്‍ 997 മില്യണ്‍ ഡോളറിലെത്തി മുന്‍വര്‍ഷത്തേക്കാള്‍ 14.3 ശതമാനം വര്‍ധനവുണ്ടായി.