image

14 Nov 2023 8:11 AM GMT

India

ഒബ്‌റോയ് ഗ്രൂപ്പ് മുന്‍ മേധാവി പിആര്‍എസ് ഒബ്‌റോയ് അന്തരിച്ചു

MyFin Desk

Oberoi Group Chairman Emeritus passes away
X

Summary

  • 2022 ല്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ഉപേക്ഷിച്ചു


ഒബ്റോയ് ഗ്രൂപ്പിന്റെ എമിരിറ്റസ് ചെയര്‍മാന്‍ പൃഥ്വി രാജ് സിംഗ് ഒബ്റോയ് അന്തരിച്ചു. 94 വയസ്സായിരുന്നു. ശവസംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് കപഷേരയിലെ ഒബ്റോയ് ഫാമിലെ ഭഗവന്തി ഒബ്റോയ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കും.

''ഒബ്റോയ് ഗ്രൂപ്പിന്റെ എമിരിറ്റസ് ചെയര്‍മാന്‍ പിആര്‍എസ് ഒബ്റോയിയുടെ സമാധാനപരമായ വേര്‍പാട് ഞങ്ങള്‍ വളരെ ദുഃഖത്തോടെ അറിയിക്കുന്നു. ഒരു യഥാര്‍ത്ഥ ഐക്കണിന്റെ നഷ്ടത്തില്‍ വിലപിക്കുന്നതോടൊപ്പം, പിആര്‍എസ് ഒബ്റോയ് ഉപേക്ഷിച്ചുപോയ അസാധാരണമായ പൈതൃകം ആഘോഷിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. വരും ദിവസങ്ങളില്‍, അദ്ദേഹത്തെ ആദരിക്കാനും സ്മരിക്കാനുമുള്ള ഞങ്ങളുടെ പദ്ധതികളുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ പങ്കുവയ്ക്കുന്നതാണ്. ഒബ്റോയിയെ അറിയാവുന്നവരോട് പങ്കെടുക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ഞങ്ങള്‍ ഹൃദയംഗമമായ ക്ഷണിക്കുന്നു. കൂടാതെ, ഇന്ന് ഒബിറോയ് ഗ്രൂപ്പിന്റെ ഹോട്ടലുകളിലും കോര്‍പ്പറേറ്റ് ഓഫീസിലും അദ്ദേഹത്തിനായി പ്രാര്‍ത്ഥനകള്‍ നടക്കും,' ഒബ്‌റോയ് ഗ്രൂപ്പ് അറിയിച്ചു.

'ബിക്കി' എന്നറിയപ്പെടുന്ന ഒബ്റോയ് ഹോട്ടല്‍സിന്റെ മേധാവി പ്രിഥ്വിരാജ് സിംഗ് ഒബ്‌റോയ്, 2022 ല്‍ ഇഐഎച്ച് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഇഐഎച്ച് അസോസിയേറ്റഡ് ഹോട്ടല്‍സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ 2008 ല്‍ അദ്ദേഹത്തിന് ലഭിച്ചു.

ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിച്ച വ്യക്തിയായാണ് ഒബ്റോയ് അംഗീകരിക്കപ്പെടുന്നത്. പ്രധാനപ്പെട്ട നഗരങ്ങളില്‍ നിരവധി ആഡംബര ഹോട്ടലുകള്‍ ആരംഭിച്ച് അന്താരാഷ്ട്ര ആഡംബര സഞ്ചാരികളുടെ ഭൂപടത്തില്‍ ഒബ്റോയ് ഹോട്ടലുകളെ ഉള്‍പ്പെടുത്തിയതിന്റെ ബഹുമതി ഒബ്റോയ്ക്കുണ്ട്.

1967ല്‍ ന്യൂ ഡല്‍ഹിയില്‍ ഒബ്റോയ് സെന്റര്‍ ഓഫ് ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്റ് സ്ഥാപിച്ചു. ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.