5 Oct 2023 3:15 PM IST
Summary
- വജ്രങ്ങള്‍, ശുദ്ധീകരിച്ച പെട്രോളിയം, മരുന്നുകള്‍, ആഭരണങ്ങള്‍, അരി എന്നിവയാണ് പ്രധാനമായി ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങള്‍.
ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര വാണിജ്യ മന്ത്രാലയം. പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും ചൈനയിലേക്കും കയറ്റുമതി കുറയുന്ന സാഹചര്യത്തിലാണ് പുതിയ വിപണി കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപെടലുകളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ഭരത്‌വാള്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ഈ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 16 ബില്യണ്‍ ഡോളറിന്റെ ഇരട്ടി വര്‍ധന രേഖപ്പെടുത്തിയിരുന്നു
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ് ഓഫ് ബ്രസീല്‍, കൊമേഴ്സ്യല്‍ അസോസിയേഷന്‍ ഓഫ് സാവോപോളോ, ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ് ഓഫ് സാവോ പോളോ (എഫ്‌ഐഇഎസ്പി), റിയോ ഡി ജനീറോയിലെ വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ ബ്രസീലിലെ പ്രധാന സംഘടനകളുമായി പുതിയ വ്യാപാര സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നുണ്ട്.
ഓഗസ്റ്റിലെ ഇന്ത്യയുടെ ചരക്ക് കയറ്റുമതി തുടര്‍ച്ചയായ ഏഴാം മാസവും ഇടിവാണം രേഖപ്പെടുത്തിയത്. കൂടാതെ ചരക്ക് വ്യാപാര കമ്മി 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സേവന കയറ്റുമതി, 2022-23 ല്‍ 26.7 ശതമാനം നിരക്കില്‍ വളര്‍ന്നതിന് ശേഷം, ഓഗസ്റ്റില്‍ 0.4 ശതമാനമായി ചുരുങ്ങി 26.39 ബില്യണ്‍ ഡോളറായിയരുന്നു.