8 Nov 2023 8:29 AM GMT
Summary
- ലോകത്തിലെ 30 മലിനീകരണ നഗരങ്ങളില്‍ 21 എണ്ണവും ഇന്ത്യയിലാണ്.
- ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന നഷ്ടം രാജ്യത്തിന്റെ ജിഡിപിയുടെ 3.3 ശതമാനമാണ്
ഡെല്‍ഹിയിലെ 71 ദശലക്ഷം വരുന്ന ജനങ്ങള്‍ വിഷവാതകം ശ്വസിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വര്‍ഷാ വര്‍ഷം ഡെല്‍ഹിവാസികള്‍ ഈ ദുരിതത്തിലൂടെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 400 കടന്നതോടെ എന്‍സിആറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ഗുരുതരമായ താഴ്ന്നു..
വായു മലിനീകരണം രൂക്ഷമാകുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും കടുത്ത പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രതിവര്‍ഷം 15,000 കോടി ഡോളറാണ് (150 ബില്യണ്‍ ഡോളര്‍) സമ്പദ് വ്യവസ്ഥക്കുണ്ടാകുന്ന ആഘാതം. ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന നഷ്ടം 9500 ഡോളര്‍ അഥവാ രാജ്യത്തിന്റെ ജിഡിപിയുടെ 3.3 ശതമാനമാണ്. മലിനീകരണം മൂലമുള്ള മരണ നിരക്ക് ഉയര്‍ന്നതോതിലാണ്. പഞ്ചാബ്. ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ വിളവെടുപ്പിന് ശേഷം വൈക്കോല്‍ കത്തിക്കുന്നതും ദീപാവലി അടക്കമുള്ള ആഘോഷങ്ങളിലെ ഫയര്‍ വര്‍ക്കുകളും മാത്രം നല്‍കുന്നതല്ല ഡെല്‍ഹിയിലെ വായു മലിനീകരണം. ഇത് വര്‍ഷം മുഴുവന്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്.
'കാലാവസ്ഥാ ഘടകങ്ങളും മലിനീകരണ തോത് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് വളരെ വേഗത്തിലുള്ള മലിനീകരണ തോത് അതിയായ പ്രാധാന്യത്തോടെ കാണെണ്ടത് തന്നെയാണ്. പ്രാദേശിക സ്രോതസ്സുകളില്‍ നിന്നുള്ള അടിസ്ഥാന മലിനീകരണം ഇതിനകം വളരെ ഉയര്‍ന്നതാണ്,''സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ (സിഎസ്ഇ) അര്‍ബന്‍ ലാബ് മേധാവി അവികല്‍ സോംവന്‍ഷി പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ലോകത്തിലെ 30 മലിനീകരണ നഗരങ്ങളില്‍ 21 എണ്ണവും ഇന്ത്യയിലാണ്. ഇത് വലിയ തോതിലുള്ള സാമ്പത്തിക പ്രത്യാഘാതമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്നത്. ക്ലീന്‍ എയര്‍ ഫണ്ട്, ഒരു ഉപദേശക സ്ഥാപനമായ ഡാല്‍ബര്‍ഗ് അഡൈ്വസേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) എന്നിവ വായു മലിനീകരണത്തിന്റെ സാമ്പത്തിക ആഘാതത്തെ കുറിച്ച് പഠനം നടത്തിയിരുന്നു. 2019 ഓടെ തന്നെ വായു ഗുണനിലവാരം നിലനിർത്താൻ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ വ്യവസായങ്ങൾക്ക് കുറഞ്ഞ ചെലവും ഉയര്‍ന്ന വരുമാനവും നേടാൻ കഴിയുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ജിഡിപി 9500 കോടി ഡോളര്‍ അഥവാ മൂന്ന് ശതമാനം വളര്‍ച്ച നേടുമായിരുന്നു.
അങ്ങനെയെങ്കിൽ പ്രതിവര്‍ഷം ശേഖരിക്കുന്ന നികുതിയുടെ 50 ശതമാനമോ അല്ലെങ്കില്‍ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ബജറ്റിന്റെ 150 ശതമാനത്തിന് തുല്യമോ ആയ മൂല്യം തിരികെ നല്‍കാനുള്ള സാധ്യതയുണ്ടായിരുന്നു എന്നാണ് പഠനം വിലയിരുത്തുന്നത്. ഉയര്‍ന്ന ഉൽപാദന ക്ഷമത, ഉയര്‍ന്ന ഉപഭോക്തൃ നിരക്ക്, കുറഞ്ഞ മരണനിരക്ക് എന്നിവ നേടാന്‍ ശുദ്ധവായു ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന മലിനീകരണ തോതിലാണ് ഈ ശൈത്യകാലം ആരംഭിച്ചത്.
വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കുറയ്ക്കുന്നതിലൂടെ ഇന്ത്യക്ക് 1.4 ബില്യണ്‍ തൊഴില്‍ ദിനങ്ങള്‍ നേടാനാകുമെന്നും കാർഷിക-വ്യവസായ മേഖലക്ക് ആറ് ബില്യണ്‍ ഡോളര്‍ അധിക വരുമാന൦ നേടാൻ കഴിയുമായിരുന്നെന്നു 2019 ലെ ഇന്ത്യയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട വിശകലനം കാണിക്കുന്നു.
ശുദ്ധവായു ലഭ്യമാകുന്നത് വഴി ജീവനക്കാരുടെ ഉൽപാദന ക്ഷമത കൂടുകയും, ഇന്ത്യന്‍ ബിസിനസ് വരുമാനത്തില്‍ പ്രതിവര്‍ഷം 24 ബില്യണ്‍ യുഎസ് ഡോളര്‍ ചേര്‍ക്കുകയും ചെയ്യാമായിരുന്നു.
ജിഡിപിയുടെ ഒന്‍പത് ശതമാനം വരുന്ന ഇന്ത്യന്‍ ഐടി മേഖല, ഇന്ത്യയുടെ സേവന മേഖലയുടെ വളര്‍ച്ചയെ നയിക്കുന്ന ഒരു പ്രധാന എഞ്ചിനാണ്. ശുദ്ധവായു ഉറപ്പാക്കാനായാല്‍ 1.3 ബില്യണ്‍ ഡോളര്‍ അഥവാ ജിഡിപിയുടെ 0.7 ശതമാനം അധിക നേട്ടമുണ്ടാക്കാനാകും. ഒപ്പം ഹാജര്‍നില കുറയാതെ നോക്കാനും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയ്ക്കും കാരണമാകുന്നു.