image

24 March 2025 11:16 AM

India

'വിപണി പ്രവേശം വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയും യുഎസും ശ്രദ്ധ കേന്ദ്രീകരിക്കും'

MyFin Desk

india to contribute 6% to global trade growth
X

Summary

  • ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ യുഎസുമായി ഇടപഴകുന്നു
  • 2030 ഓടെ വ്യാപാരം ഇരു രാജ്യങ്ങളും ഇരട്ടിയാക്കും


വിപണി പ്രവേശനം വര്‍ധിപ്പിക്കുന്നതിലും, താരിഫ്, നോണ്‍-താരിഫ് തടസ്സങ്ങള്‍ കുറയ്ക്കുന്നതിലും, വിതരണ ശൃംഖലയിലെ ഏകീകരണം വര്‍ധിപ്പിക്കുന്നതിലും ഇന്ത്യയും യുഎസും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.

പരസ്പരം പ്രയോജനകരവും നീതിയുക്തവുമായ രീതിയില്‍ ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനും വിശാലമാക്കുന്നതിനും ഇന്ത്യ യുഎസുമായി ഇടപഴകുന്നത് തുടരുമെന്ന് ലോക്സഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ ചൗധരി പറഞ്ഞു.

'പരസ്പരം പ്രയോജനകരവും ഉഭയകക്ഷി വ്യാപാര കരാറും ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും പദ്ധതിയിടുന്നു. വിപണി പ്രവേശനം വര്‍ധിപ്പിക്കുന്നതിലും താരിഫ്, നോണ്‍-താരിഫ് തടസ്സങ്ങള്‍ കുറയ്ക്കുന്നതിലും വിതരണ ശൃംഖല ഏകീകരിക്കുന്നതിലും ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കും,' അദ്ദേഹം പറഞ്ഞു.

2030 ഓടെ വ്യാപാരം 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും യുഎസും ഒരു ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്.

'അമേരിക്ക ഫസ്റ്റ്' എന്ന തന്റെ നയത്തിന് അനുസൃതമായി, യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന ലെവികള്‍ ചുമത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി വ്യാപാര പങ്കാളികള്‍ക്ക് ഏപ്രില്‍ 2 മുതല്‍ പരസ്പര താരിഫുകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.