26 Sep 2023 6:31 AM GMT
Summary
- ടണ്ണിന് 1,200 ഡോളറില്‍ നിന്ന് 850 ഡോളറായാണ് കുറയ്ക്കുന്നത്
- ആഗോള ബസ്മതി അരി വിപണിയില്‍ ഇന്ത്യയുടെ മുന്‍നിര സ്ഥാനം നിലനിര്‍ത്താന്‍ ഇത് സഹായിക്കും
പ്രീമിയം അരോമാറ്റിക് ധാന്യത്തിന്റെ വിദേശ വില്‍പ്പനയില്‍ കുത്തനെ ഇടിവുണ്ടായതായി മില്ലുടമകളും വ്യാപാരികളും വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് ഇന്ത്യ വരും ദിവസങ്ങളില്‍ ബസ്മതി അരി കയറ്റുമതിയുടെ തറവില കുറയ്ക്കുമെന്ന് സൂചന. മില്ലുടമകളെയും വ്യാപാരികളെയും സഹായിക്കുന്നതിന് ഇന്ത്യ ബസ്മതി തറ വില ടണ്ണിന് 1,200 ഡോളറില്‍ നിന്ന് 850 ഡോളറായി കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസമാണ് ബസ്മതി അരി കയറ്റുമതിയുടെ തറവില അല്ലെങ്കില്‍ കുറഞ്ഞ കയറ്റുമതി വില (എംഇപി) ഇന്ത്യ ടണ്ണിന് 1,200 ഡോളറായി നിശ്ചയിച്ചത്. ബസ്മതി ഇതര അരി ബസുമതി അരിയായി കയറ്റുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് എംഇപി ചുമത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബ്രോക്കണ്‍ റൈസ് കയറ്റുമതി നിരോധിച്ചിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജൂലൈയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ബസ്മതി ഇതര വെള്ള അരിക്കും രാജ്യം കയറ്റുമതി നരോധനം ഏര്‍പ്പെടുത്തി.
ബസ്മതി എംഇപി കുറയ്ക്കാനുള്ള തീരുമാനം കയറ്റുമതി കുറയുന്നതിനാല്‍ പണം നഷ്ടപ്പെടുന്ന കര്‍ഷകരെ സഹായിക്കുമെന്ന് ഇന്ത്യന്‍ റൈസ് എക്സ്പോര്‍ട്ടേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് പ്രേം ഗാര്‍ഗ് പറഞ്ഞു. ആഗോള ബസ്മതി അരി വിപണിയില്‍ ഇന്ത്യയുടെ മുന്‍നിര സ്ഥാനം നിലനിര്‍ത്താനും ഈ നീക്കം സഹായിക്കും.
ബസ്മതി അരി ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടാത്തതിനാലും പുതിയ സീസണിലെ വിളകള്‍ അടുത്ത മാസം മുതല്‍ വിപണിയില്‍ എത്താന്‍ തുടങ്ങുന്നതിനാലും ഇന്ത്യക്ക് മികച്ച ഗ്രേഡിന്റെ ആധിക്യം നേരിടേണ്ടി വരുമെന്നും ഗാര്‍ഗ് പറഞ്ഞു. ഒരു വലിയ ശേഖരം ഉണ്ടായാല്‍ അത് വിലയെ ദോഷകരമായി ബാധിക്കും. കൂടാതെ ഇത് കര്‍ഷകരെയും ഇന്ത്യയുടെ നെല്ല് മേഖലയെയും ദോഷകരമായി ബാധിക്കുകയും ചെയ്യും, അതിനാല്‍ എംഇപി കുറയ്ക്കാനുള്ള നീക്കം ഈ സാഹചര്യത്തില്‍ അനിവാര്യമാണ്', അദ്ദേഹം പറഞ്ഞു.
ഇന്ത്യ പ്രീമിയം, സുഗന്ധമുള്ള ബസ്മതി അരി മാത്രം വളര്‍ത്തുന്നു. ഇറാന്‍, ഇറാഖ്, യെമന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ ഏകദേശം നാല് ദശലക്ഷം ടണ്‍ ബസ്മതി അരി കയറ്റി അയയ്ക്കുന്നുണ്ട്. ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാനം സുഗന്ധ അരി ഉത്പാദിപ്പിക്കുന്നുണ്ട്.
' ടണ്ണിന് 1,200 ഡോളറെന്ന കയറ്റുമതി തറവില വളരെ ഉയര്‍ന്നതാണ്. അതുകൊണ്ടാണ് മിക്ക മില്ലര്‍മാര്‍ക്കും വ്യാപാരികള്‍ക്കും ബസ്മതി അരി കയറ്റുമതി ചെയ്യാന്‍ കഴിയാത്തത്,' ഇന്ത്യയുടെ ബ്രെഡ്ബാസ്‌കറ്റ് സംസ്ഥാനങ്ങളിലൊന്നായ ഹരിയാനയിലെ വടക്കന്‍ സംസ്ഥാനത്തില്‍ നിന്നുള്ള പ്രമുഖ കയറ്റുമതിക്കാരനായ വിജയ് സെതിയ പറഞ്ഞു.