image

25 July 2024 7:05 AM GMT

India

ചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

MyFin Desk

ചൈനീസ് കമ്പനികളുടെ നിക്ഷേപ  നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു
X

Summary

  • ഹൈടെക് മേഖലകളിലെ ചൈനീസ് സ്ഥാപനങ്ങളുടെ ഇളവ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നു
  • സാമ്പത്തിക സര്‍വേയില്‍ ചൈനയില്‍നിന്ന് വിദേശനിക്ഷേപം ആകര്‍ഷിക്കാമെന്ന് പറഞ്ഞിരുന്നു
  • ഉല്‍പ്പാദന ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഇപ്പോഴും ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നു


ചില ചൈനീസ് കമ്പനികളിലെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ഓപ്ഷനുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്ലൂംബെര്‍ഗിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, സോളാര്‍ മൊഡ്യൂളുകള്‍, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ ഹൈടെക് മേഖലകളില്‍ ചൈനീസ് സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയവും മറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകളും പ്രശ്‌നം പരിശോധിച്ചുവരികയാണ്.

സാമ്പത്തിക സര്‍വേ 2024-ല്‍ ഇതുമായി ബന്ധപ്പെട്ട വസ്തുകള്‍ പരാമര്‍ശിച്ചിരുന്നു. സര്‍വേയില്‍, സിഇഎ ഇന്ത്യ ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറുന്നതിനുള്ള രണ്ട് വഴികള്‍ വിശദീകരിച്ചിരുന്നു.

ഇറക്കുമതി വര്‍ധിപ്പിക്കുക അല്ലെങ്കില്‍ ചൈനയില്‍ നിന്ന് കൂടുതല്‍ വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കുക. ചൈനയുമായുള്ള ഇന്ത്യയുടെ ഗണ്യമായ വ്യാപാര കമ്മി കണക്കിലെടുത്ത് രണ്ടാമത്തേത് കൂടുതല്‍ പ്രയോജനകരമാണെന്ന് വിലയിരുത്തി. ചൈനീസ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഈ കമ്മി കുറയ്ക്കാനും ആഭ്യന്തര സാങ്കേതിക വൈദഗ്ധ്യം വളര്‍ത്താനും സഹായിക്കും.

2020-ല്‍ മാരകമായ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണനിലയിലായിട്ടില്ല. ഇത് ഇന്ത്യന്‍ ബിസിനസുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. ബാക്കിയുള്ളത് ചരിത്രമാണ്.

എന്നിരുന്നാലും, ഉല്‍പ്പാദന ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഇപ്പോഴും ചൈനീസ് ഉല്‍പ്പന്നങ്ങളെ വളരെയധികം ആശ്രയിക്കുന്നു.

യുഎസും യൂറോപ്പും ചൈനീസ് ഉല്‍പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുന്നതിനാല്‍, ചൈനീസ് കമ്പനികള്‍ പ്രാദേശികമായി നിക്ഷേപിക്കുകയും പിന്നീട് ഈ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത് ഇന്ത്യയ്ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കും.