2 Feb 2024 6:18 AM GMT
Summary
- വളര്‍ന്നുവരുന്ന വിപണികള്‍ ആപ്പിളിന്റെ ശ്രദ്ധാകേന്ദ്രങ്ങള്‍
- ഫോണ്‍വില്‍പ്പനയും സേവനവും കുതിച്ചു
- ഐഫോണ്‍ കയറ്റുമതിയിലും വന്‍വര്‍ധന
ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ വില്‍പ്പന ഡിസംബര്‍ പാദത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച നേടി. ഉയര്‍ന്ന ഐഫോണ്‍ വില്‍പ്പനയും കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ച സ്വീകര്യതയുമാണ് ഇതിനു കാരണമായത്.
'വളര്‍ന്നുവരുന്ന വിപണികള്‍ ഞങ്ങള്‍ക്ക് ശക്തിയുടെ ഒരു പ്രധാന മേഖലയാണ്. വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളര്‍ന്നു. ഡിസംബര്‍ പാദത്തില്‍ ശക്തമായ വളര്‍ച്ച കമ്പനി നേടി,'' ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മറ്റ് പാദങ്ങളിലും സ്ഥിരതയുള്ള വളര്‍ച്ചയാണ് കമ്പനി നേടിയത്.
ആപ്പിളിന്റെ ത്രൈമാസ വരുമാനം 119.6 ബില്യണ്‍ ഡോളര്‍ ആയിരുന്നു. കുക്ക് ഈ വരുമാന വളര്‍ച്ചയ്ക്ക് കാരണമായി പറയുന്നത് 'ഐഫോണ്‍ വില്‍പ്പനയും സേവനങ്ങളിലെ എക്കാലത്തെയും വരുമാന റെക്കോര്‍ഡും' ആണ്.
രണ്ട് ഡസനിലധികം രാജ്യങ്ങൡും പ്രദേശങ്ങളിലും ആപ്പിള്‍ വരുമാന റെക്കോര്‍ഡ് നേടിയതായി കുക്ക് പറഞ്ഞു. മലേഷ്യ, മെക്സിക്കോ, ഫിലിപ്പീന്‍സ്, പോളണ്ട്, തുര്‍ക്കി എന്നിവിടങ്ങളിലെ എക്കാലത്തെയും റെക്കോര്‍ഡുകളും ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, ചിലി എന്നിവിടങ്ങളിലെ ഡിസംബര്‍ പാദത്തിലെ റെക്കോര്‍ഡുകളുമായും കമ്പനി മുന്നേറുന്നു. ഉയര്‍ന്നുവരുന്ന പല വിപണികളിലും ശക്തമായ ഇരട്ട അക്ക വളര്‍ച്ച ആപ്പിള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
സോഹോയുടെ 15,000-ത്തിലധികം വരുന്ന ആഗോള തൊഴിലാളികളില്‍ 80 ശതമാനവും ജോലിക്ക് ഐഫോണ്‍ ഉപയോഗിക്കുന്നു. ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും മാക് ആണ് ആണ് തങ്ങളുടെ പ്രാഥമിക കമ്പ്യൂട്ടറായി ഉപയോഗിക്കുന്നതെന്നും ആപ്പിള്‍ സിഎഫ്ഒ ലൂക്കാ മേസ്ത്രി വെളിപ്പെടുത്തി.
ഏറ്റവും പുതിയതും പഴയതുമായ ഐഫോണ്‍ മോഡലുകള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡാണ് ആപ്പിളിന്റെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഉപഭോക്തൃ ധനസഹായം, ട്രേഡ്-ഇന്നുകള്‍, കിഴിവുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആപ്പിളിന്റെ ആക്രമണാത്മക മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് ഇതിന് പ്രധാനമായും കാരണം.
കഴിഞ്ഞവര്‍ഷം ആപ്പിള്‍ 10 ദശലക്ഷത്തിലധികം ഐഫോണുകള്‍ കയറ്റുമതി ചെയ്തു. 2022 ല്‍ ഇത് ആറ് ദശലക്ഷമായിരുന്നു. കൊറിയന്‍ എതിരാളിയായ സാംസങ്ങിനെ പിന്തള്ളി വരുമാന സ്ഥാനത്തില്‍ ഒന്നാമതെത്താനും ആപ്പിളിന് കഴിഞ്ഞു.
ടെക് ഭീമന്‍ കഴിഞ്ഞവര്‍ഷം സ്മാര്‍ട്ട്ഫോണ്‍ വരുമാന വിഹിതത്തിന്റെ 23 ശതമാനവുമായി മുന്നിലെത്തി. 21ശതമാനമുള്ള സംസംങിനെയാണ് ആപ്പിള്‍ മറികടന്നത്. സ്വന്തം റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കുന്നതും പതിവ് പ്രമോഷനുകളിലൂടെ ശ്രദ്ധ വര്‍ധിപ്പിച്ചതും ഓഫ്ലൈന്‍ ഷിപ്പ്മെന്റുകള്‍ ഉയരുന്നതിന് കാരണമായി.
ആപ്പിള്‍ ആറ് ശതമാനം വിപണി വിഹിതം നേടിയതിനാല്‍ 2023 ല്‍ ഐഫോണ്‍ കയറ്റുമതി 28 ശതമാനം വളര്‍ന്നതായി സിഎംആര്‍ ഇന്ത്യ അറിയിച്ചു. 2023-ന്റെ നാലാം പാദത്തില്‍ മാത്രം ഐഫോണ്‍ കയറ്റുമതി ഇന്ത്യയില്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചു.