20 Nov 2023 6:38 AM GMT
Summary
- പൊതുതെരഞ്ഞെടുപ്പും ആഭ്യന്തര ലഭ്യതയും പ്രധാനം
- അന്താരാഷ്ട്രതലത്തില്‍ അരിവില ഉയര്‍ന്നു
- കാലാവസ്ഥാ പ്രതിസന്ധി കാരണം വിള കുറയും
അരികയറ്റുമതി നിയന്ത്രണങ്ങള്‍ അടുത്തവര്‍ഷവും ഇന്ത്യ തുടരുമെന്നാണ് സൂചന. ഇത് അരി, ഗോതമ്പ് തുടങ്ങിയ പ്രധാന ധാന്യങ്ങളുടെ വില 2008 ലെ ലോക ഭക്ഷ്യ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഉയര്ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. .
കുറഞ്ഞ വിലയും വലിയ ശേഖരവു കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ഏറ്റവും മികച്ച ധാന്യ കയറ്റുമതി രാജ്യമാകാൻ സഹായിച്ചു. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിലക്കയറ്റം തടയുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ ആവര്‍ത്തിച്ച് കര്‍ശനമാക്കാനാണ് സാധ്യത.
'ആഭ്യന്തര അരിവില ഉയര്‍ന്ന സമ്മര്‍ദം നേരിടുന്നിടത്തോളം, നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്,'' നോമുറ ഹോള്‍ഡിംഗ്‌സ് ഇന്‍കോര്‍പ്പറേറ്റിലെ ഇന്ത്യയുടെയും ഏഷ്യയുടെയും മുന്‍ ചീഫ് ഇക്കണോമിസ്റ്റ് സോണാല്‍ വര്‍മ്മ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷവും ആഭ്യന്തര അരി വില സ്ഥിരത കൈവരിക്കുന്നില്ലെങ്കില്‍ നടപടികള്‍ നീട്ടാനുള്ള സാധ്യതയും അദ്ദേഹ൦ തള്ളിക്കളയുന്നില്ല.
ഇന്ത്യ കയറ്റുമതി തീരുവ ഉയര്‍ത്തുകയും ബസ്മതി ഇതര വെള്ള അരിയുടെയും കുത്തരിയുടെയും കയറ്റുമതി തടയുകയും ചെയ്തു.ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ഓഗസ്റ്റില്‍ അരിവില 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായി.
ആഭ്യന്തര മാര്‍ക്കറ്റില്‍ ആവശ്യത്തിന് സപ്ലൈസ് ഉറപ്പാക്കാനും വിലക്കയറ്റം ഒഴിവാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് രാജ്യത്തെ കയറ്റുമതിക്കാരെ പ്രതിനിധീകരിക്കുന്ന റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കയറ്റുമതി നിയന്ത്രണങ്ങള്‍ തുടരും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഏഷ്യയിലുടനീളമുള്ള വിളകളെ നശിപ്പിക്കുന്ന എല്‍ നിനോയുടെ വരവ്, ആഗോള അരി വിപണിയിൽ അരിവില കുത്തനെ കൂട്ടിയേക്കാം.. ആഗോള ശേഖരം തുടര്‍ച്ചയായ മൂന്നാം വാര്‍ഷിക ഇടിവിലേക്ക് നീങ്ങുകയാണ്. വരണ്ട കാലാവസ്ഥ കാരണം 2023-24ല്‍ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള നെല്ലുല്‍പ്പാദനം 6 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് തായ്ലന്‍ഡ് അറിയിച്ചു.
ഇന്ത്യയുടെ വിളവെടുപ്പിനെക്കുറിച്ചുള്ള അസ്വസ്ഥത നയരൂപീകരണക്കാരുടെ ജാഗ്രത വര്‍ധിപ്പിക്കുകയാണ്. വിളവെടുപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 4 ശതമാനം കുറഞ്ഞേക്കാമെന്ന് കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലയളവിലെ ആകെ പെയ്ത മഴയുടെ അളവ് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായിരുന്നു.
800 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന, രാജ്യത്തിന്റെ സൗജന്യ ഭക്ഷണ പദ്ധതിയെ പിന്തുണയ്ക്കാന്‍ സാധനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയാണ്. ഈ ക്രമീകരണം അഞ്ച് വര്‍ഷത്തേക്ക്കൂടി നീട്ടുമെന്ന് ഈ മാസം ആദ്യം പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഭക്ഷണച്ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ന്യൂഡെല്‍ഹിയില്‍ അരിയുടെ ചില്ലറ വില മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം ഉയര്‍ന്നു, ഗോതമ്പിന്റെ വില 11 ശതമാനം കൂടുതലാണെന്ന് ഭക്ഷ്യ മന്ത്രാലയം തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ഉപഭോക്താക്കളുടെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ശരിയായ സമയത്ത് കയറ്റുമതിയില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും ഭക്ഷ്യ-വ്യാപാര മന്ത്രാലയങ്ങളുടെ വക്താവ് പറയുന്നു. ഇന്ത്യയുടെ നയം ആത്യന്തികമായി ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഗുണംചെയ്‌തേക്കാം. എന്നാല്‍ ആഗോള അരി വിതരണത്തെ ആശ്രയിക്കുന്ന ആഫ്രിക്കയിലെയും ഏഷ്യയിലെയും പാവപ്പെട്ടവരെ അത് ഗുരുതരമായി ബാധിക്കും.
ചെലവ് നിയന്ത്രിക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവിന് ശേഷവും ഫിലിപ്പീന്‍സിലെ അരി വിലക്കയറ്റം സെപ്റ്റംബറില്‍ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്തോനേഷ്യയില്‍, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇറക്കുമതി വര്‍ധിപ്പിക്കുകയാണ്.