image

20 Jan 2025 4:16 AM GMT

India

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സഹകരണം ശക്തമാക്കുമെന്ന് ഗോയല്‍

MyFin Desk

goyal says india-eu cooperation will be strengthened
X

Summary

  • നിര്‍ണായകമായ അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കും
  • അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കും
  • ഇരു കൂട്ടരും തമ്മിലുള്ള പാരമ്പര്യ പ്രശ്നങ്ങള്‍ പരിഹരിക്കും


അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും നിര്‍ണായകമായ അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കുന്നതിനും ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍.

ബ്രസല്‍സില്‍ യൂറോപ്യന്‍ കമ്മീഷണര്‍ ഫോര്‍ ട്രേഡ് ആന്‍ഡ് ഇക്കണോമിക് സെക്യൂരിറ്റി ഗോയലും മാരോസ് സെഫ്കോവിക്കും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിഷയങ്ങള്‍ ചര്‍ച്ചയായത്.

വാണിജ്യപരമായി അര്‍ത്ഥവത്തായ ഒരു വ്യാപാര അജണ്ട കെട്ടിപ്പടുക്കാനും പരസ്പര പ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) പ്രവര്‍ത്തിക്കാനും ഇരു നേതാക്കളും സമ്മതിച്ചു.

ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി വാണിജ്യപരമായി അര്‍ത്ഥവത്തായ ഒരു വ്യാപാര അജണ്ട തയ്യാറാക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.താരിഫ്, നോണ്‍-താരിഫ് തടസ്സങ്ങള്‍ പരിഹരിക്കുന്നതിലൂടെ ഉഭയകക്ഷി വ്യാപാരം കൂടുതല്‍ മികച്ചതാകുമെന്നും പ്രസ്താവന പറയുന്നു.

അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും നിര്‍ണായകമായ അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കുന്നതിനും ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. 'ഇത് വിപണി ഇതര സമ്പദ് വ്യവസ്ഥകളിലുള്ള ആശ്രിതത്വം കുറയ്ക്കുകയും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കുകയും ചെയ്യും,' പ്രസ്താവന പറയുന്നു.

ഇന്ത്യ-ഇയു ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്റെ (ടിടിസി) വ്യാപാര, നിക്ഷേപ ഗ്രൂപ്പിലെ പുരോഗതി അവര്‍ അവലോകനം ചെയ്തു. പാരമ്പര്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമ്മതിക്കുകയും ഇരുവശത്തുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ തുടര്‍ച്ചയായ കൂടിയാലോചനകള്‍ക്കായി ഒരു റോഡ്മാപ്പ് തയ്യാറാക്കുകയും മന്ത്രിതലസംഘം രൂപീകരിക്കുകയും ചെയ്തു.