image

20 Dec 2024 7:34 AM GMT

India

ആഡംബര വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ ആദായ നികുതി വകുപ്പ് ഇറങ്ങുന്നു

MyFin Desk

ആഡംബര വിവാഹങ്ങളില്‍ പങ്കെടുക്കാന്‍  ആദായ നികുതി വകുപ്പ് ഇറങ്ങുന്നു
X

Summary

  • വിവാഹം അത്യാഡംബരത്തില്‍ പ്ലാന്‍ ചെയ്യുന്നവരെ ലക്ഷ്യമിട്ട് നികുതി റെയ്ഡ്
  • കഴിഞ്ഞ വര്‍ഷം 7,500 കോടിയുടെ കണക്കില്‍പെടാത്ത പണം ആഡംബര വിവാഹങ്ങള്‍ക്കായി ചെലവഴിച്ചു
  • ജയ്പൂരില്‍ നടന്ന 20 പ്രമുഖ വിവാഹങ്ങള്‍ അന്വേഷണ പരിധിയില്‍


ആഡംബര വിവാഹത്തിന് ലക്ഷ്യമിടുന്നുണ്ടോ? കണക്കുകള്‍ ശരിയല്ലെങ്കില്‍ ആദായ നികുതി വകുപ്പ് പിറകേ വരും. രാജ്യത്തെ വന്‍കിട ആഡംബര വിവാഹങ്ങളുടെ കണക്കുകള്‍ക്കു പിറകേയാണ് ഇപ്പോള്‍ ഐ-ടി വകുപ്പ്.

കോടികള്‍ ചിലവഴിക്കുന്ന ആഡംബര വിവാഹങ്ങളാണ് ഇപ്പോള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായത്. കണക്കില്‍ പെടാത്ത പണത്തിന്റെ ദുരുപയോഗം ഈ ആഘോഷങ്ങളില്‍ നടക്കുന്നു എന്ന് കണ്ടെത്തിയാണ് അവര്‍ വിവാഹ പരിശോധനക്ക് വകുപ്പ് ഇറങ്ങുന്നത്.

വിവാഹം അത്യാഡംബരത്തില്‍ പ്ലാന്‍ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ടാക്‌സ് റെയ്ഡ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം 7,500 കോടി രൂപ വെളിപ്പെടുത്താത്ത ഫണ്ട് ആഡംബര വിവാഹങ്ങള്‍ക്കായി ചെലവഴിച്ചുവെന്ന് സംശയിക്കുന്ന ജയ്പൂരിലെ 20 പ്രമുഖ വിവാഹങ്ങള്‍ നിരീക്ഷണത്തിലായി. ഇതിന്റെ ആസൂത്രകര്‍ക്കെതിരെ ഐ-ടി വകുപ്പ് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ അസോസിയേറ്റുകളുമായി പലപ്പോഴും ബന്ധിപ്പിച്ചിട്ടുള്ള, അക്കൗണ്ടുകള്‍, ഹവാല ഏജന്റുമാര്‍, വ്യാജ ബില്‍ ജനറേറ്റര്‍മാര്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ശൃംഖല ഈ ഉയര്‍ന്ന മൂല്യമുള്ള വ്യാപാരത്തെ പിന്തുണയ്ക്കുന്നതായി ആദായ നികുതി വകുപ്പ് കരുതുന്നു.

ഈ ആഴ്ച ആദ്യം ആരംഭിച്ച തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൂടി നീട്ടാന്‍ സാധ്യതയുണ്ട്. അതിഥികളെയും സെലിബ്രിറ്റികളെയും വിദേശ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് സ്വകാര്യ ജെറ്റുകള്‍ ബുക്ക് ചെയ്യുന്ന വിദേശ ഡെസ്റ്റിനേഷന്‍ വിവാഹങ്ങളുടെ പണത്തിന്റെ പാതയും അധികൃതര്‍ പരിശോധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജയന്തിലാല്‍ തക്കര്‍ ആന്‍ഡ് കമ്പനിയിലെ ടാക്‌സ് ആന്‍ഡ് ഫെമ വിദഗ്ധനായ രാജേഷ് പി ഷായെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്ത ചെലവുകള്‍ ഇവന്റിന്റെ സ്‌കെയിലുമായും അതിഥി ലിസ്റ്റുകളുമായും താരതമ്യം ചെയ്യുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ നികുതി, വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം സാധാരണമാണ്. പ്രത്യേകിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) പരിധി കവിയുന്ന വിദേശ വിവാഹങ്ങള്‍ക്ക്, ഷാ പറഞ്ഞു.

ആഡംബര വിവാഹ ആസൂത്രണത്തിന്റെ പ്രധാന കേന്ദ്രമാണ് ജയ്പൂര്‍ എന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് നഗരങ്ങളില്‍ നിന്നുള്ള ആസൂത്രകര്‍ ജയ്പൂര്‍ ആസ്ഥാനമായുള്ള സംഘാടകരുമായി സഹകരിക്കുന്നു. അവര്‍ ഈ ഇവന്റുകള്‍ നടപ്പിലാക്കുന്നതിനായി ഹൈ-എന്‍ഡ് ഹോട്ടലുകള്‍, കാറ്ററര്‍മാര്‍, ഫ്‌ലോറിസ്റ്റുകള്‍, സെലിബ്രിറ്റി മാനേജര്‍മാര്‍ എന്നിവരുമായി പ്രോഗ്രാം ഏകോപിപ്പിക്കുന്നു.

ലക്ഷ്വറി ക്ലയന്റുകള്‍ പ്രമുഖ പ്രാദേശിക ഇവന്റ് പ്ലാനര്‍മാരെ സമീപിക്കുന്നു. തുടര്‍ന്ന് മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ ജയ്പൂര്‍ പ്ലാനര്‍മാരെ ആശ്രയിക്കുന്നതായി ഒരു ഐടി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ പ്ലാനര്‍മാര്‍ പലപ്പോഴും ക്യാഷ് പേയ്മെന്റുകള്‍ സ്വീകരിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പണമിടപാടുകള്‍ സുഗമമാക്കുന്നതിന്, വിവാഹ ആസൂത്രകര്‍ വ്യാജ ബില്ലിംഗിലൂടെ പേയ്മെന്റുകള്‍ നിയമാനുസൃതമാക്കുന്ന മൂന്നാം കക്ഷി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. വഞ്ചനാപരമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകള്‍ ക്ലെയിം ചെയ്യാന്‍ ജി എസ് ടി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ നല്‍കുന്ന ഈ ബില്ലുകള്‍ ഉപയോഗിക്കുന്നു. ഈ സാങ്കല്‍പ്പിക ഇടപാടുകളില്‍ നിന്നാണ് അന്വേഷണത്തിനുള്ള പ്രാഥമിക സൂചനകള്‍ ലഭിച്ചത്.

ഈ വെളിപ്പെടുത്തലുകള്‍ മെട്രോ ഇതര നഗരങ്ങളില്‍ പ്രചരിക്കുന്ന ഗണ്യമായ അജ്ഞാത സമ്പത്ത് എടുത്തുകാണിക്കുന്നു. കര്‍ശനമായ ഫോറെക്സ് നിയന്ത്രണങ്ങള്‍ കാരണം വിദേശ ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ അധിക പരിശോധനയ്ക്ക് വിധേയമാകുന്നു.

എല്ലാ അതിഥികള്‍ക്കും പാന്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഒരു വിദേശ വിവാഹം നടത്തുന്ന ഒരു ക്ലയന്റിനോട് ഒരു സ്വകാര്യ ബാങ്ക് ആവശ്യപ്പെട്ടു. എന്നിരുന്നാലും, ഇത്തരം ചോദ്യങ്ങള്‍ ഓഫ്ഷോര്‍ ഇവന്റുകള്‍ ഹോസ്റ്റുചെയ്യുന്നതില്‍ നിന്ന് കുടുംബങ്ങളെ നിരുത്സാഹപ്പെടുത്തി. 'ഇന്ത്യയില്‍ വെഡ്-ഇന്‍' സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ നാണയത്തിന്റെ ഒഴുക്ക് തടയുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ ആഹ്വാനവുമായി ഇത് ഒത്തുചേരുന്നു, റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.