image

28 Jun 2023 7:04 AM

India

എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ദീപക് പരേഖ് പടിയിറങ്ങുന്നു

MyFin Desk

deepak parekh steps down as hdfc chairman
X

Summary

  • ലയനത്തെത്തുടര്‍ന്ന് രണ്ടാമത്തെ വലിയ ബാങ്ക് രൂപപ്പെടും
  • ലയനത്തിലൂടെ 168 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഒരു ബാങ്കാണ് രൂപപ്പെടുക
  • 1978-ലാണ് പരേഖ് എച്ച്ഡിഎഫ്‌സിയില്‍ ജോലിക്ക് ചേര്‍ന്നത്


എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം ജുലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

അതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക് രൂപപ്പെടുകയും ചെയ്യും.

ലയനത്തെത്തുടര്‍ന്ന് ജൂണ്‍ 30 ന് തന്റെ സ്ഥാനം ഒഴിയുമെന്ന് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖ് ജൂണ്‍ 27 ന്ചൊവ്വാഴ്പ്രഖ്യാപിച്ചിരിക്കുകയാണ്. എച്ച്ഡിഎഫ്സിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ബോര്‍ഡ് ജൂണ്‍ 30 ന് ലയനത്തിന് അംഗീകാരം നല്‍കുന്നതിന് യോഗം ചേരുന്നുണ്ട്. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായാണ് ലയനത്തെ ദീപക് പരേഖ് വിശേഷിപ്പിച്ചത്.

പുതുതായി രൂപം കൊള്ളുന്ന നിര്‍ദ്ദിഷ്ട സ്ഥാപനത്തിന് 18 ലക്ഷം കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കും. ലയനത്തിലൂടെ 168 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഒരു ബാങ്കാണ് രൂപപ്പെടുക.

40 ബില്യന്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഇടപാടിലൂടെ എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും 2022 ഏപ്രില്‍ 4-നാണ് ലയിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനപ്രകാരം, ലയനത്തിലൂടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍ എച്ച്ഡിഎഫ്സി സ്വന്തമാക്കും.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡറാണ് എച്ച്ഡിഎഫ്‌സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍.

2022 ഏപ്രിലില്‍ ലയന പ്രഖ്യാപനം നടത്തി. അതേ വര്‍ഷം തന്നെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നിന്നുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു.

ലയനം പൂര്‍ത്തിയാകുന്നതോടെ 100 ശതമാനം ഓഹരി പങ്കാളിത്തത്തിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് മാറും.

എച്ച്ഡിഎഫ്‌സിയുടെ ഓഹരികള്‍ ജുലൈ 13 മുതല്‍ വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയായി വ്യാപാരം ആരംഭിക്കും.

ഏകദേശം ഒരു കോടി ഇന്ത്യക്കാരെ അവരുടെ അഭിലാഷങ്ങളെ ഒരു വീടിന്റെ രൂപത്തില്‍ കാണാന്‍ സഹായിച്ച വ്യക്തിയാണ് ദീപക് ശാന്തിലാല്‍ പരേഖ്.

1944-ല്‍ ജനിച്ച ദീപക് പരേഖ് മുംബൈയിലെ സിഡെന്‍ഹാം കോളെജില്‍ നിന്ന് ബിരുദം നേടിയ ശേഷം യുകെയില്‍ നിന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്ക് സിറ്റിയിലെ ചേസ് മാന്‍ഹട്ടന്‍ ബാങ്കിലെ ജോലി ഉപേക്ഷിച്ചതിനു ശേഷമാണ് എച്ച്ഡിഎഫ്‌സിയില്‍ അദ്ദേഹം ജോലിക്് ചേര്‍ന്നത്.

2006 ജുലൈയിലാണ് ദീപക് പരേഖിനെ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിച്ചത്.

1978-ലാണ് പരേഖ് എച്ച്ഡിഎഫ്‌സിയില്‍ ജോലിക്ക് ചേര്‍ന്നത്. പിന്നീട് 1993-ല്‍ ചെയര്‍മാനുമായി.

ഏകദേശം അഞ്ച് വര്‍ഷത്തോളത്തെ ദീപക് പരേഖിന്റെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ലയനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത്.