2 April 2024 11:01 AM GMT
Summary
മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം വളർച്ച
മാർച്ച് മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം വളർച്ചയാണ് ഇത്തവണ ജിഎസ്ടി വരുമാനത്തിലുണ്ടായത്.
മാർച്ചില്‍ രാജ്യമൊട്ടാകെയുള്ള ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപയാണ്.
ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്. 2023-24 സാമ്പത്തികവര്‍ഷം ഏപ്രിലില്‍ പിരിച്ചെടുത്ത 1.87 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും റെക്കോഡ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ(ഏപ്രിൽ 2023-മാർച്ച് 2024) ആകെ ജിഎസ്ടി വരുമാനം 20.18 ലക്ഷം കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11.7 ശതമാനം ജിഎസ്ടി വരുമാനം വർധിച്ചു. 2022-23ലെ ആകെ ജിഎസ്ടി വരുമാനം 18.01 ലക്ഷം കോടി രൂപയായിരുന്നു.
ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 17.6 ശതമാനമായി ഉയർന്നതാണ് വളർച്ചയ്‌ക്ക് കാരണമായത്.