image

15 Nov 2023 8:19 AM GMT

India

ഇനിയും 3 കോടി വരെ ജി എസ് ടി വെട്ടിക്കാം, ജയിലിൽ പോകേണ്ടി വരില്ല

MyFin Desk

3 crores more gst can be deducted and you will not have to go to jail
X

Summary

നിലവില്‍ രണ്ട് കോടി രൂപ വസരെയുള്ള ജിഎസ്ടി വെട്ടിപ്പുകൾക്കു അറസ്റ്റും ക്രമിനല്‍ പ്രോസിക്യൂഷൻ നടപടികളും ഇല്ല


രാജ്യത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സുഗമമായി നടപ്പിലാക്കാന്‍ ജിഎസ്ടി വെട്ടിപ്പ് കേസുകളില്‍ ക്രിമിനൽ നടപടികൾ എടുക്കാവുന്ന അടിസ്ഥാന തുക തുകയുടെ പരിധി ഉയർത്താൻ സർക്കാർ ആലോചിചിക്കുന്നു. നിലവില്‍ രണ്ട് കോടി രൂപ വസരെയുള്ള ജിഎസ്ടി വെട്ടിപ്പുകൾക്കു അറസ്റ്റും ക്രമിനല്‍ പ്രോസിക്യൂഷൻ നടപടികളും ഇല്ല. ഈ പരിധി മൂന്നു കോടി രൂപയായി ഉയര്‍ത്തുന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെ സമന്‍സ് പുറപ്പെടുവിക്കുന്ന പ്രക്രിയ ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശവും പരിഗണിക്കുന്നുണ്ട്.

നിലവിലെ നിയമം വളരെ കഠിനമാണെന്നും ശിക്ഷകളില്‍ ഇളവ് വേണമെന്നും വ്യാവസായിക മേഖല ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശം ഉടന്‍ ജിഎസ്ടി കൗണ്‍സിലിലേക്കും നല്‍കിയേക്കും. കൂടാതെ, വരുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടില്‍ പ്രതീക്ഷവെച്ച് കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത ജിഎസ്ടി നിയമങ്ങളില്‍ നയപരമായ മാറ്റങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങള്‍ സ്വന്തം ജിഎസ്ടി നിയമങ്ങളില്‍ ഭേദഗതി വരുത്തും.

എന്നാല്‍, ചരക്കുകള്‍, സേവനങ്ങള്‍ എന്നിവ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാതെ വ്യാജമായി ഇന്‍വോയ്‌സുകള്‍ നിര്‍മ്മിക്കുന്ന കേസുകള്‍, തെറ്റായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിമുകള്‍ സൃഷ്ടിക്കുന്ന കേസുകള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ നിയമം ദുര്‍ബലപ്പെടുത്തുന്നതിനെ ബോര്‍ഡ് അനുകൂലിക്കുന്നില്ല.

ജിഎസ്ടി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജയില്‍ ശിക്ഷ, ക്രമിനല്‍ നടപടികള്‍ എന്നിവ ആരംഭിക്കുന്നതിനുള്ള പരിധി മൂന്നു കോടി രൂപയിലേക്ക് ഉയര്‍ത്താം എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം. എന്നാല്‍ ഈ മേഖലയിലുള്ളവരുടെ ആവശ്യം ഈ പരിധി അഞ്ച് കോടി രൂപയായി ഉയര്‍ത്തണമെന്നാണ്.

നിലവില്‍, സെന്‍ട്രല്‍ ജിഎസ്ടി (സിജിഎസ്ടി) നിയമത്തിലെ സെക്ഷന്‍ 132 പ്രകാരം, ജിഎസ്ടി വെട്ടിപ്പ് നടത്തുന്ന അനധികൃത ക്രെഡിറ്റ് ക്രിമിനല്‍ കുറ്റമാണ്. രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള ജിഎസ്ടി വെട്ടിപ്പിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. 2022 ഡിസംബറിലാണ് ജിഎസ്ടി കൗണ്‍സില്‍ ഘട്ടം ഘട്ടമായി വെട്ടപ്പ് നടത്തുന്നവര്‍ക്കെതിരെ കുറ്റകൃത്യം ചുമത്താനുള്ള പരിധി ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കിയത്. മാര്‍ച്ചില്‍ ഇത് രണ്ട് കോടി രൂപയായി ഉയര്‍ത്തി.

കുറ്റകൃത്യ പരിധികള്‍ യുക്തിസഹമാക്കുന്നത് കുറ്റകൃത്യമായി കണക്കാക്കിയ തുക ഗണ്യമായി കുറവോ അവ്യക്തതകളോ ഉള്ള കേസുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധരുടെ അഭിപ്രായം.

വ്യാജ ഇന്‍വോയ്‌സ് കേസുകളും തെറ്റായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിമുകളും നിരവധിയാണ്. അതിനാല്‍ അത്തരം കേസുകള്‍ കുറ്റകൃത്യമാല്ലാതാക്കുന്നത് ഒഴിവാക്കാണമെന്നാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ ഇന്‍വോയ്‌സ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്നതാണ്. അതിനാല്‍ ഇത് എന്തെങ്കിലും ഇളവ് നല്‍കാനുള്ള സമയമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2022 നവംബറിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) നവംബറില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിപ്പ് കണ്ടെത്താന്‍ പ്രത്യേക നടപടി ആരംഭിച്ചത്. അതിനെത്തുടര്‍ന്ന് ഇതുവരെ 57,000 കോടി രൂപയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട 6,000 കേസുകള്‍ കണ്ടെത്തുകയും 500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, 1.36 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് ഉള്‍പ്പെട്ട 1,040 കേസുകള്‍ ഡിജിജിഐ കണ്ടെത്തി, അതില്‍ 14,000 കോടി രൂപ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട 91 അറസ്റ്റുകളാണ് നടന്നത്.