19 March 2024 6:48 AM GMT
Summary
- പ്രതീക്ഷിച്ചതിനേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ധന
- ഓഹരി വിറ്റഴിച്ചും ലാഭവീതം വഴിയും 75,886 കോടി രൂപയാണ് നടപ്പ് വര്‍ഷം സര്‍ക്കാരിന് ലഭിച്ചത്
- ഓഹരി വില്പനയിലൂടെ മാത്രം ലഭിച്ചത് 14,737 കോടി
നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന ലാഭവിഹിതത്തില്‍ റെക്കോഡ്.
സാമ്പത്തികേതര സ്ഥാപനങ്ങളില്‍നിന്നു മാത്രം 61,149 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മാര്‍ച്ച് ആദ്യ പകുതിയിലെ ലാഭവീതം 10,000 കോടി കടന്നു
1. പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ - 2,149 കോടി രൂപ
2. കോള്‍ ഇന്ത്യ- 2,043 കോടി
3. എന്‍ടിപിസി- 1,115 കോടി
4. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്- 1,054 കോടി
5. എന്‍എംഡിസി- 1,024 കോടി
6. എന്‍എച്ച്പിസി- 948 കോടി
7. പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍- 647 കോടി
8. നാഷണല്‍ അലുമിനിയം കമ്പനി- 188 കോടി
9. കൊച്ചിന്‍ ഷിപ്പിയാഡില്‍നിന്ന് 67 കോടി രൂപയും മാര്‍ച്ചില്‍ ലാഭവീതമായി സര്‍ക്കാരിന് ലഭിച്ചു.
ഇടക്കാല ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 50,000 കോടി രൂപയാണ് ലാഭവീതമായി കണക്കാക്കിയിരുന്നത്. പ്രാരംഭ ലക്ഷ്യം 43,000 കോടി രൂപയായിരുന്നു.
നടപ്പ് വര്‍ഷം ഇതുവരെ 75,886 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു
ഓഹരി വിറ്റഴിച്ചും ലാഭവീതം വഴിയും 75,886 കോടി രൂപയാണ് നടപ്പ് വര്‍ഷം ഇതുവരെ സര്‍ക്കാരിന് ലഭിച്ചത്.
ഓഹരി വില്പനയിലൂടെ മാത്രം ലഭിച്ചത് 14,737 കോടി രൂപയാണ്.