16 Dec 2023 6:21 AM GMT
Summary
- വ്യവസായികളുടെ സമ്മര്‍ദ്ദം സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ കാരണം
- എഥനോള്‍ വ്യവസായത്തില്‍ നിക്ഷേപിച്ച കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞിരുന്നു
- പഞ്ചസാര ഉത്പ്പാദനം 17ലക്ഷം ടണ്ണായി പരിമിതപ്പെടുത്തി
എഥനോള്‍ നിര്‍മ്മാണത്തില്‍ കരിമ്പിന്‍ ജ്യൂസ് ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മാറ്റി. ഇനി ഹരിത ഇന്ധനത്തിനായി ജ്യൂസും ബി-ഹെവി മൊളാസസും ഉല്‍പ്പാദിപ്പിക്കുന്നതിന് പഞ്ചസാര മില്ലുകളെ അനുവദിച്ചു. എന്നാല്‍ 2023-24ലേക്ക് പഞ്ചസാരയുടെ ഉല്‍പ്പാദനം 17ലക്ഷം ടണ്ണായി സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയും ചെയ്തു.
കരിമ്പ് ജ്യൂസും പഞ്ചസാര സിറപ്പും എഥനോള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. നിരോധനം സംബന്ധിച്ച് എഥനോള്‍ നിര്‍മ്മിക്കുന്ന വ്യവസായികള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച വ്യവസായത്തില്‍ വന്‍ തുകകള്‍ നിക്ഷേപിച്ച കമ്പനികളുടെ ഓഹരിവിലയും സര്‍ക്കാര്‍ തീരുമാനത്തെതുടര്‍ന്ന് ഇടിഞ്ഞിരുന്നു.
വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തു, ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.
കരിമ്പ് ജ്യൂസ് ഉപയോഗിച്ച് എഥനോള്‍
എഥനോള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കരിമ്പ് ജ്യൂസിന്റെയും ബി-ഹെവി മോളാസുകളുടെയും അനുപാതം തീരുമാനിക്കുന്നതിനുള്ള രീതികള്‍ ഞങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു.
ഈ വിതരണ വര്‍ഷം കരിമ്പ് ജ്യൂസ് ഉപയോഗിച്ച് കുറച്ച് എഥനോള്‍ ഇതിനകം ഉത്പാദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 7 ന് സര്‍ക്കാര്‍ നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഏകദേശം 6 ലക്ഷം ടണ്‍ കരിമ്പ് ജ്യൂസ് ഉപയോഗിച്ച് എഥനോള്‍ നിര്‍മ്മിച്ചതായി ഭക്ഷ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം 2023-24 സീസണില്‍ (ഒക്ടോബര്‍-സെപ്റ്റംബര്‍) പഞ്ചസാര ഉല്‍പ്പാദനം 37.3 ദശലക്ഷം ടണ്ണില്‍ നിന്ന് 32.3-33 ദശലക്ഷം ടണ്ണായി കുറയുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.
2023-24 വിതരണ വര്‍ഷത്തില്‍ പെട്രോളുമായി 15 ശതമാനം എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് ചോപ്ര നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും കരിമ്പ് ഉല്‍പ്പാദനം ഇടിഞ്ഞത് ആശങ്കാജനകമായി. 2022-23 വിതരണ വര്‍ഷത്തില്‍, പെട്രോളില്‍ എഥനോള്‍ 12 ശതമാനം കലര്‍ത്താന്‍ സര്‍ക്കാര്‍ കൈവരിച്ചു.
കരിമ്പ് ജ്യൂസ് ഉപയോഗം നിരോധിക്കുന്നതിനെക്കുറിച്ചുള്ള വ്യവസായത്തിന്റെ ആശങ്കയെക്കുറിച്ച് ചോപ്ര, ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി എടുത്ത താല്‍ക്കാലിക തീരുമാനമാണെന്നും അത് അവലോകനം ചെയ്യുമെന്നും പറഞ്ഞു.
പഞ്ചസാര വ്യവസായത്തിന്റെ വളര്‍ച്ചയുടെ കഥ അചഞ്ചലമാണെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ (ഐഎസ്എംഎ) വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മില്ലുകാരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായി പഞ്ചസാരയുടെ ഉപോല്‍പ്പന്നമായ ബി-ഹെവി, സി-ഹെവി മൊളാസസ് എന്നിവയില്‍ നിന്ന് നിര്‍മ്മിക്കുന്ന എഥനോള്‍ വില സര്‍ക്കാര്‍ ഉടന്‍ പരിഷ്‌കരിക്കണമെന്ന് ഐഎസ്എംഎ പ്രസിഡന്റ് ആദിത്യ ജുന്‍ജുന്‍വാല ആവശ്യപ്പെട്ടു.
2022-23 വിപണന വര്‍ഷത്തില്‍ (ഒക്ടോബര്‍-സെപ്റ്റംബര്‍) ഇന്ത്യ 64 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തു.
2023-24ല്‍ മൊത്തം പഞ്ചസാര ഉല്‍പ്പാദനം 325 ലക്ഷം ടണ്‍ (എഥനോളിലേക്ക് വഴിതിരിച്ചുവിടാതെ) പ്രതീക്ഷിക്കുമ്പോള്‍ ആഭ്യന്തര ഉപഭോഗം 285 ലക്ഷം ടണ്‍ ആയിരിക്കുമെന്ന് ജുന്‍ജുന്‍വാല പറഞ്ഞു. എഥനോള്‍ ഉല്‍പാദനത്തിനുള്ള ശേഷി സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വ്യവസായം ഏകദേശം 15,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 'ഈ വലിയ നിക്ഷേപം അപകടത്തിലാണ്' എന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് 280 കോടി ലിറ്ററായിരുന്ന എഥനോള്‍ ഉല്‍പ്പാദനശേഷി ഇന്ന് 766 കോടി ലിറ്ററായി ഉയര്‍ന്നു. ബി-ഹെവി മൊളാസസില്‍ നിന്നുള്ള എഥനോള്‍ വില 59 രൂപയില്‍ നിന്ന് 64 രൂപയായി ഉയര്‍ത്തണമെന്ന് വ്യവസായികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി-ഹെവി മൊളാസസിന്റെ നിരക്ക് ലിറ്ററിന് 49 രൂപയില്‍ നിന്ന് 58-59 രൂപയായി ഉയര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു.