image

25 Jun 2023 11:20 AM GMT

Startups

ഇന്ത്യയിലാകെ 1000 ഇ-വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഗോ ഇസി

MyFin Desk

go ec to set up 1000ev charging stations across india
X

Summary

  • കമ്പനി ഒരു വർഷത്തിനുള്ളിൽ സ്ഥാപിച്ചത് 103 ചാർജിംഗ് സ്റ്റേഷനുകൾ
  • ഗ്രാമങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും


രാജ്യത്തുടനീളം 1,000 ഇലക്ട്രിക് വാഹന (ഇവി) സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് കമ്പനി ഗോ ഇസി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് പ്രഖ്യാപിച്ചു. കമ്പനി നിലവിൽ കേരളത്തിൽ 70 ചാർജിംഗ് സ്റ്റേഷനുകളും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലായി 33 ലധികം ചാർജിംഗ് സ്റ്റേഷനുകളും പ്രവർത്തിപ്പിക്കുന്നു. "പുതിയ പദ്ധതിയിലൂടെ, സംസ്ഥാന തലസ്ഥാനങ്ങൾ, സംസ്ഥാന പാതകൾ, ദേശീയ പാതകൾ എന്നിവയ്‌ക്കൊപ്പം ടയർ -2, ടയർ -3 നഗരങ്ങൾ, രാജ്യത്തെ ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിലും തന്ത്രപരമായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ആസൂത്രണം ചെയ്യുന്നു," കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഈ മേഖലകളിലെ ഇലക്ട്രിക് വാഹന സ്വീകാര്യത ഉയര്‍ത്താനും പദ്ധതി സഹായകമാകുമെന്ന് കമ്പനി വിശദീകരിക്കുന്നു. "ഇന്ത്യയിൽ ഒരു വർഷത്തിനുള്ളിൽ 103 ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിച്ചുകൊണ്ട് ഇതിനകം തന്നെ ശ്രദ്ധേയമായ ഒരു ട്രാക്ക് റെക്കോർഡ് സൃഷ്ടിച്ച സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് ഈ സുപ്രധാന പദ്ധതി ഒരു വലിയ നാഴികക്കല്ലാണ്,” കമ്പനി വ്യക്തമാക്കുന്നു.

ഇവി ഉപയോക്താക്കൾക്ക്, മാളുകൾ ഉള്‍പ്പടെയുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എളുപ്പത്തില്‍ വാഹനങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്ന തരത്തിലും ചാര്‍ജിംഗ് സ്‍റ്റേഷനുകള്‍ സ്ഥാപിക്കും.

ഇലക്ട്രിക് വാഹന ഉപയോക്താക്കളെ ശാക്തീകരിക്കുകയും അതിലൂടെ പരിസ്ഥിതി സൌഹൃദ ഭാവിയിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുന്ന സുസ്ഥിരമായ ചാർജിംഗ് സൊല്യൂഷനുകൾ ലഭ്യമാക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ജിഒ ഇസി സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി ജി രാംനാഥ് പറഞ്ഞു. "ഇലക്‌ട്രിക് വാഹന ഉടമകൾ നേരിടുന്ന ശ്രദ്ധേയമായ ഒരു തടസ്സം മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവമാണ്, ഇത് ദീർഘദൂര യാത്രകൾ ബുദ്ധിമുട്ടുള്ള കാര്യമാക്കുന്നു. ഈ പ്രശ്നം അഭിസംബോധന ചെയ്യണ്ടതുണ്ട് എന്നതുകൊണ്ടാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്," അദ്ദേഹം പറഞ്ഞു.