19 Jan 2024 7:47 AM
Summary
- 2023 ഡിസംബറില്‍ 18,281.49 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്
- 2022 ഡിസംബറില്‍ കയറ്റുമതി 19,901.55 കോടി രൂപയുടേതായിരുന്നു
- 2022 ഡിസംബറില്‍ 5,096.25 കോടി രൂപയായിരുന്നു സ്വര്‍ണ്ണാഭരണ കയറ്റുമതിയിലൂടെ ഇന്ത്യ നേടിയത്
2022 ഡിസംബറിനെ അപേക്ഷിച്ച് 2023 ഡിസംബറില്‍ 8.14 ശതമാനത്തിന്റെ ഇടിവാണുണ്ടായതെന്നു ജെം, ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2023 ഡിസംബറില്‍ 18,281.49 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. അതേസമയം, 2022 ഡിസംബറില്‍ കയറ്റുമതി 19,901.55 കോടി രൂപയുടേതായിരുന്നു.
പ്രധാന വിപണികളില്‍ നിന്നും മന്ദഗതിയിലുള്ള ഡിമാന്‍ഡ് കാരണമാണ് കയറ്റുമതി ഇടിഞ്ഞതെന്നു ജെം, ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വിപുല്‍ ഷാ പറഞ്ഞു. അതോടൊപ്പം ഭൗമ രാഷ്ട്രീയ സാഹചര്യവും കയറ്റുമതിയെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു.
അതേസമയം, 2023 ഡിസംബറിലെ സ്വര്‍ണ്ണാഭരണ കയറ്റുമതി 47.32 ശതമാനം ഉയര്‍ന്ന് 7,508.05 കോടി രൂപയിലെത്തി.
2022 ഡിസംബറില്‍ 5,096.25 കോടി രൂപയായിരുന്നു സ്വര്‍ണ്ണാഭരണ കയറ്റുമതിയിലൂടെ ഇന്ത്യ നേടിയത്.