image

15 Jun 2024 4:21 PM GMT

India

കര്‍ണാടകയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു

MyFin Desk

കര്‍ണാടകയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു
X

Summary

  • പെട്രോള്‍ ലിറ്ററിന് 3 രൂപയും ഡീസലിന് 3.5 രൂപയും വര്‍ധിച്ചു
  • തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒന്‍പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്


കര്‍ണാടക സര്‍ക്കാര്‍ ഇന്ധനത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചു, ഇത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തും.

പെട്രോള്‍ ലിറ്ററിന് 3 രൂപയും ഡീസലിന് 3.5 രൂപയും വര്‍ധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ധനവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പെട്രോളിന്റെ വില്‍പ്പന നികുതി 3.92 ശതമാനം വര്‍ധിപ്പിച്ച് 25.92ല്‍ നിന്ന് 29.84 ശതമാനമാക്കി.

ഡീസലിന് നികുതി 14.34ല്‍ നിന്ന് 18.44 ശതമാനമായി 4.1 ശതമാനമാണ് വര്‍ധന.

ഈ വിജ്ഞാപനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കര്‍ണാടകയിലെ 28ല്‍ 19 സീറ്റും എന്‍ഡിഎയ്ക്ക് 17ഉം ജെഡി(എസ്) 2ഉം നേടിയ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. സംസ്ഥാനത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ് ഒമ്പത് സീറ്റുകള്‍ നേടി.

സംസ്ഥാനത്തിന്റെ വരുമാനവും ധനസ്ഥിതിയും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ അവലോകനം ചെയ്തതിന് പിന്നാലെയാണ് വിഭവസമാഹരണം ലക്ഷ്യമിട്ടുള്ള നീക്കം.

റവന്യൂ സമാഹരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കൂടുതല്‍ പരിശ്രമിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.