15 May 2024 9:35 AM GMT
Summary
- ട്രിബ്യൂണലിലേക്ക് ജുഡീഷ്യല്‍, ടെക്നിക്കല്‍ അംഗങ്ങളെ നിയമിക്കാനുള്ള നീക്കം നടക്കുന്നു
- ജിഎസ്ടിഎടിയുടെ പ്രിന്‍സിപ്പല്‍ ബഞ്ച് ഡല്‍ഹിയില്‍
ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് സൂചന. ജസ്റ്റിസ് (റിട്ട) സഞ്ജയ കുമാര്‍ മിശ്രയാണ് ട്രൈബ്യൂണല്‍ അധ്യക്ഷന്‍. ട്രിബ്യൂണലിലേക്ക് ജുഡീഷ്യല്‍, ടെക്നിക്കല്‍ അംഗങ്ങളെ നിയമിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഫെബ്രുവരിയില്‍ ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകളില്‍ ആകെ 96 തസ്തികകളിലേക്ക് ധനമന്ത്രാലയം അപേക്ഷകള്‍ തേടിയിരുന്നു.
ജിഎസ്ടിഎടിക്ക് ഡല്‍ഹിയില്‍ ഒരു പ്രിന്‍സിപ്പല്‍ ബെഞ്ചും സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലായി 31 സ്റ്റേറ്റ് ബെഞ്ചുകളും ഉണ്ടാകും. ഉത്തര്‍പ്രദേശിന് മൂന്ന് ബെഞ്ചുകളും ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് രണ്ട് ബെഞ്ചുകളും വീതമാണ് ഉണ്ടാവുക. ജിഎസ്ടി തര്‍ക്കങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡാറ്റ അനുസരിച്ച്, 2023 ഓഗസ്റ്റ് മാസത്തോടെ സെന്‍ട്രല്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് 14,000-ത്തിലധികം അപ്പീലുകള്‍ ഹൈക്കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ ഉണ്ടായിരുന്നു. ഹൈക്കോടതികളില്‍ കമ്പനികളുടെ കേസുകള്‍ കേള്‍ക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ പ്രധാന അഭ്യര്‍ത്ഥനയായിരുന്നു ഇതിനായുള്ള പ്രത്യേക സംവിധാനം. ഈ വര്‍ഷാവസാനത്തോടെയോ 2025 ന്റെ തുടക്കത്തിലോ ട്രിബ്യൂണല്‍ പ്രവര്‍ത്തനക്ഷമമമാകുമെന്നാണ് കരുതുന്നത്.