28 Oct 2024 3:21 PM GMT
Summary
- പലചരക്ക്, ഇലക്ട്രോണിക്സ്, ഫാഷന്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും
- 10 മിനുട്ടിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം
- ക്രമേണ കൂടുതല്‍ ഉപയോക്താക്കളിലേക്കെത്തുമെന്നാണ് പ്രതീക്ഷ
10 മിനുട്ടിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കുന്ന അള്‍ട്രാ ഫാസ്റ്റ് ഡെലിവറിവുമായി ടാറ്റ ഗ്രൂപ്പ്. ഇ-കൊമേഴ്‌സ് സംരംഭമായ ന്യൂ ഫ്ലാഷ് എന്ന ബ്രാന്‍ഡാണ് ക്വിക്ക് കൊമേഴ്‌സിസിലേക്ക് മാറ്റുന്നത്.
10 മിനുട്ടിനുള്ളില്‍, പലചരക്ക്, ഇലക്ട്രോണിക്സ്, ഫാഷന്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ടഉപഭോക്താക്കള്‍ക്ക് മാത്രമേ ന്യൂ ഫ്ലാഷിന്റെ സേവനങ്ങള്‍ ലഭിക്കു. വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
ന്യൂ ഫ്‌ലാഷ് ബിഗ്ബാസ്‌ക്കറ്റിലായിരിക്കും പലചരക്ക് സാധനങ്ങള്‍ ലഭിക്കുക. ബിഗ്ബാസ്‌ക്കറ്റില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ 10 മിനുട്ടിനുള്ളില്‍ കിട്ടുമെന്നത് മാത്രമാണ് മാറ്റം. ക്രോമ ഇലക്ട്രോണിക്സ് ഫോണുകടക്കമുള്ള ഉപകരണങ്ങള്‍ വില്‍ക്കുമ്പോള്‍ ടാറ്റ ക്ലിക്ക് ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യും.ക്വിക്ക് കൊമേഴ്സ് മേഖലയില്‍ Blinkit, Swiggy Instamart, Zepto എന്നിവയാണ് വിപണി വിഹിതത്തിന്റെ 85 ശതമാനത്തിലധികം നേടുന്നത്. വിപണിയില്‍ ഇവരോടായിരിക്കും ന്യൂ ഫ്ലാഷ് മത്സരിക്കേണ്ടിവരുക.