image

18 Dec 2022 6:14 AM GMT

India

കയറ്റുമതി ചെലവ് കഠിനം, ബജറ്റില്‍ ഇളവ് പ്രതീക്ഷിച്ച് വ്യാപാരികള്‍

MyFin Desk

export costs tough traders budget
X

Summary

  • 2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.


ഡെല്‍ഹി: കയറ്റുമതിയുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് വ്യാപാരികള്‍. ഊര്‍ജ്ജ ഉപയോഗം സംബന്ധിച്ച ഡ്യൂട്ടി, എളുപ്പത്തിലുള്ള വായ്പാ ലഭ്യത എന്നിവയെല്ലാം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

കയറ്റുമതി ഉല്‍പന്നങ്ങളുടെ (RoDTEP) സ്‌കീം റീഇംബേഴ്‌സ്‌മെന്റിന്റെ തീരുവകളും നികുതികളും കുറയ്ക്കണം. കയറ്റുമതി പ്രോത്സാഹനത്തിനും മറ്റ് സംരംഭങ്ങള്‍ക്കും ധനമന്ത്രാലയം വാണിജ്യ വകുപ്പിന് ന്യായമായ ഫണ്ട് നല്‍കേണ്ടതുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

RoDTEP-ന് കീഴില്‍ വിവിധ കേന്ദ്ര, സംസ്ഥാന തീരുവകള്‍, നിര്‍മ്മാണ ആവശ്യത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള നികുതികള്‍, ലെവികള്‍ എന്നിവയും മറ്റും റീഫണ്ട് ചെയ്യാറുണ്ട്.

കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി കസ്റ്റംസ് തീരുവ കുറയ്ക്കണമെന്നും, മിതമായ നിരക്കില്‍ വായ്പ ലഭ്യമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. 2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.