image

1 Nov 2023 12:18 PM GMT

India

വന്‍കിട കെട്ടിടങ്ങളുടെ നടത്തിപ്പുകാർ നല്കുന്ന വൈദ്യുതിക്ക് 18% ജിഎസ്ടി

MyFin Desk

വന്‍കിട കെട്ടിടങ്ങളുടെ നടത്തിപ്പുകാർ നല്കുന്ന വൈദ്യുതിക്ക് 18% ജിഎസ്ടി
X

റിയല്‍റ്റി ഡെവലപ്പര്‍മാര്‍, മാള്‍ ഉടമകള്‍, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവർ അവരുടെ വാടകക്കാർക്ക് നല്കുന്ന വൈദ്യുതിക്ക് 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ഉണ്ടാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു.


എന്നാല്‍ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ (ആര്‍ഡബ്ല്യുഎ) നല്കുന്ന വൈദ്യുതിക്ക് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകളോ വൈദ്യുതി വിതരണ കമ്പനികളോ (ഡിസ്‌കോം) ഈടാക്കുന്ന നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. വാടകയ്ക്കെടുത്ത വസ്തുക്കള്‍ക്കോ അല്ലെങ്കില്‍ അത്തരം വസ്തുക്കളുടെ അറ്റകുറ്റപ്പണികളോ ആയി വൈദ്യുതി വിതരണം ചെയ്യുമ്പോള്‍, അത് സംയോജിത വിതരണത്തിന്റെ ഭാഗമാണെന്നും അതിനനുസരിച്ച് നികുതി ചുമത്തുമെന്നും സിബിഐസി വ്യക്തമാക്കി.

അതേസമയം വാടക ചെലവ് ഈ നീക്കത്തിലൂടെ ഉയരുമെന്നാണ് വിലയിരുത്തല്‍. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകളെ ലോ വോള്‍ട്ടേജ് ലൈനുകളാക്കി മാറ്റുകയും ട്രാന്‍സ്മിഷന്‍ നഷ്ടം കാരണം ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുകയും ചെയ്യുന്നതുമാണ് ഇത്തരം നീക്കത്തിന് കാരണം. അതിനാല്‍ ഈ ജിഎസ്ടി തുകകള്‍ അടക്കമായിരിക്കും ഇനി വാടക ഈടാക്കുക.