image

28 Jun 2023 7:25 AM GMT

India

ഡിടിഡിസി എക്‌സ്പ്രസ് സൂപ്പര്‍ ഹബ് ചെന്നൈയില്‍

MyFin Desk

dtdc express super hub at chennai
X

Summary

  • ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും പ്രധാന സ്ഥലങ്ങളിലേക്കുള്ള പ്രധാന ലിങ്കാണ് ചെന്നൈ
  • 350 ടണ്‍ പ്രതിദിന ശേഷിയാണ് ഇവിടെയുള്ളത്
  • മണിക്കൂറില്‍ 9000 പാഴ്‌സലുകള്‍ വരെ പ്രോസസ് ചെയ്യാന്‍ കഴിയുന്ന സോര്‍ട്ടേഷന്‍ സംവിധാനവും ഇവിടെ ഉണ്ട്


എക്‌സ്പ്രസ് ലോജിസ്റ്റിക്‌സ് സ്ഥാപനമായ ഡിടിഡിസി എക്‌സ്പ്രസ് ചെന്നൈയില്‍ ഒരു സൂപ്പര്‍ ഹബും റീജിയണല്‍ ഓഫീസും തുറക്കുന്നതായി പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗര കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനൊപ്പം, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുള്ള ഒരു നിര്‍ണായക ലിങ്കായും ഈ സൗകര്യം പ്രവര്‍ത്തിക്കുമെന്ന് ഡിടിഡിസി അറിയിച്ചു.

മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ 1,75,000 ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യത്തിന് 38 ഡോക്കുകള്‍ ഉണ്ട്. പ്രതിദിനം 350 ടണ്‍ കയറ്റുമതി കൈകാര്യം ചെയ്യാനും പ്രോസസ് ചെയ്യാനും കഴിയും- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഏറ്റവും പുതിയ ചെന്നൈ സൂപ്പര്‍ ഹബ്ബില്‍ നൂതനമായ ലീനിയര്‍ ക്രോസ്-ബെല്‍റ്റ് സംവിധാനം ഉപയോഗിച്ച് മണിക്കൂറില്‍ 9000 പാഴ്‌സലുകള്‍ വരെ പ്രോസസ് ചെയ്യാന്‍ കഴിയുന്ന സോര്‍ട്ടേഷന്‍ സംവിധാനവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നതായികമ്പനി അറിയിച്ചു.

ചെന്നൈ ദക്ഷിണേന്ത്യയിലെ ഒരു നിര്‍ണായക ലോജിസ്റ്റിക് ഹബ്ബാണ്. അതിന്റെ അപാരമായ സാധ്യതകള്‍ തിരിച്ചറിയുന്നതായി കമ്പനി അറിയിച്ചു. 'വേലപ്പഞ്ചാവടിയില്‍ ഞങ്ങളുടെ സൂപ്പര്‍ ഹബ് തുറക്കുന്നതിലൂടെ, മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്താനും ഞങ്ങള്‍ ഒരുങ്ങുകയാണ്,' ഡിടിഡിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുഭാഷിഷ് ചക്രവര്‍ത്തി പറഞ്ഞു.

ഏറ്റവും പുതിയ സൗകര്യം, കമ്പനിയുടെ എക്സ്പ്രസ് പാഴ്സലുകള്‍, ഇന്റര്‍നാഷണല്‍, ഇ-കൊമേഴ്സ് വെര്‍ട്ടിക്കലുകള്‍ എന്നിവയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ലോജിസ്റ്റിക്‌സ് സൊല്യൂഷനുകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു, ഇത് വ്യവസായത്തില്‍ അതിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നു.

പാഴ്സല്‍ ഡെലിവറി സേവനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുക, കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക, വേഗത്തിലുള്ളതും വിശ്വസനീയവുമായ ആഭ്യന്തര, അന്തര്‍ദ്ദേശീയ ഷിപ്പ്മെന്റുകള്‍ ഉറപ്പുനല്‍കുക എന്നിവയാണ് പുതിയ സൗകര്യം ലക്ഷ്യമിടുന്നതെന്ന് ഡിടിഡിസി പ്രസ്താവനയില്‍ അറിയിച്ചു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കൊറിയര്‍ ഡെലിവറി സേവന കമ്പനിയാണ് ഡിടിഡിസി എക്‌സ്പ്രസ് ലിമിറ്റഡ് .(ഡിടിഡിസി അല്ലെങ്കില്‍ ഡെസ്‌ക് ടു ഡെസ്‌ക് കൊറിയര്‍ & കാര്‍ഗോ എന്നും അറിയപ്പെടുന്നു). ഈ കൊറിയര്‍ കമ്പനി മാസത്തില്‍ 12 ദശലക്ഷം കൈമാറ്റങ്ങളാണ് നടത്തുന്നത്. 1990-ല്‍ സുഭാഷ് ചക്രവര്‍ത്തി സ്ഥാപിച്ച കമ്പനിയാണിത്. അതിനുശേഷം മിന്നല്‍വേഗത്തില്‍ കമ്പനി വളര്‍ന്നു.

2012-ല്‍, യുഎഇയിലെ യൂറോസ്റ്റാര്‍ എക്സ്പ്രസിന്റെ 52 ശതമാനം ഓഹരികള്‍ ഡിടിഡിസി സ്വന്തമാക്കി. 2013 ഏപ്രിലില്‍, നിക്കോസ് ലോജിസ്റ്റിക്‌സിന്റെ 70ശതമാനം ഓഹരികളും ഈ കമ്പനി ഏറ്റെടുത്തു. 2013 ജൂണില്‍, ഫ്രഞ്ച് കൊറിയര്‍ കമ്പനിയായ ജിയോപോസ്റ്റ് (ലാ പോസ്റ്റിന്റെ ഉടമസ്ഥതയിലുള്ളത്) റിലയന്‍സ് കാപ്പിറ്റലിന്റെ പ്രൈവറ്റ് ഇക്വിറ്റി വിഭാഗത്തില്‍ നിന്ന് ഡിടിഡിസിയുടെ 39ശതമാനം ഓഹരികള്‍ സ്വന്തമാക്കി. ഡിടിഡിസിയില്‍ അതിന്റെ മൊത്തത്തിലുള്ള ഉടമസ്ഥാവകാശം 42ശതമാനം ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു.