5 Oct 2023 7:30 AM GMT
Summary
- ആദ്യ വിമാന സര്‍വീസ് മുംബൈയ്ക്കും എന്റബെയ്ക്കുമിടയില്‍
ഉഗാണ്ടയില്‍ നിന്നും നേരിട്ട് ഡെല്‍ഹിയിലേക്കും ചെന്നൈയിലേക്കും കൂടി വിമാനസര്‍വീസുകള്‍. മുംബയിലേക്കുള്ള സർവീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉഗാണ്ട എയര്‍ലൈന്‍സ് ഈ സർവീസുകൾ ആരംഭിക്കുന്നത്. വിനോദ സഞ്ചാരത്തോടൊപ്പം ഉഗാണ്ടയിലെ വ്യാപാര ബന്ധങ്ങളും ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് പുതിയ സര്‍വീസിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉഗാണ്ട എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ലെന്നി മലസി പറഞ്ഞു.
എയർലൈൻസിന്റെ എന്റബേയിൽ നിന്നുള്ള നേരിട്ടുള്ള ആദ്യ ഫ്ലൈറ്റ് ഈ മാസം ഏഴിന് മുബൈയിൽ എത്തും.
ഷെഡ്യൂള്‍ പ്രകാരം, ഉഗാണ്ട എയര്‍ലൈന്‍സ് എയര്‍ബസ് എ330-800 വിമാനങ്ങള്‍ ഉപയോഗിച്ച് ആഴ്ചയില്‍ മൂന്ന് തവണ നേരിട്ടുള്ള ഫ്ലൈറ്റുകളായിരിക്കും മുംബൈയിലേക്ക് ഓപ്പറേറ്റു ചയ്യുക.
പുതിയ സര്‍വീസ് സജ്ജമാകുന്നതോടെ നേരിട്ടുള്ള വിമാനം യാത്രാ സമയം ഏകദേശം 10 മണിക്കൂര്‍ നിന്ന് അഞ്ചര മണിക്കൂറായി കുറയും.
ഇന്ത്യ ഞങ്ങള്‍ക്ക് ഒരു നിര്‍ണായക വിപണിയാണ്. ആഫ്രിക്കന്‍ വിപണിയില്‍ നിന്നുള്ള രാജ്യാന്തര എയര്‍ ട്രാഫിക്കില്‍ ഇവ രണ്ടും ഉയര്‍ന്ന ഡിമാന്‍ഡുള്ളതിനാലാണ് ഡെല്‍ഹിയിലേക്കും ചെന്നൈയിലേക്കും സര്‍വീസ് നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത് ,' ലെന്നി മലസി പറഞ്ഞു.