image

15 Jan 2024 7:47 AM

India

മൂടല്‍മഞ്ഞില്‍ നട്ടം തിരിഞ്ഞ് ഡെല്‍ഹി; 84 വിമാന സര്‍വീസൂകള്‍ റദ്ദാക്കി

MyFin Desk

Delhi airport cancels 84 flights due to fog
X

Summary

  • രാജ്യാന്തര വിമാനങ്ങളടക്കം 168 വിമാന സര്‍വീസ്സുകളെയാണ് മോശം കാലാവസ്ഥ ബാധിച്ചത്
  • മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഡെല്‍ഹിയിലേക്കുള്ള വിമാനങ്ങളും വൈകി
  • ഡെല്‍ഹിയിലെ വായു ഗുണനിലവാരവും അപകടകരമായ അവസ്ഥയിലാണ്


കനത്ത മൂടല്‍മഞ്ഞില്‍ നട്ടം തിരിഞ്ഞ് ഡെല്‍ഹി. ഡെല്‍ഹിയില്‍ നിന്നുള്ള 84 വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. പല സര്‍വീസുകളും മണിക്കുറുകളോളും വൈകുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിമാനങ്ങളടക്കം 168 വിമാന സര്‍വീസ്സുകളെയാണ് മോശം കാലാവസ്ഥ ബാധിച്ചത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഡെല്‍ഹിയിലേക്കുള്ള വിമാനങ്ങളും വൈകി.

എയര്‍ഇന്ത്യയുടെ ഡെല്‍ഹി-കൊച്ചി, കൊച്ചി-ദുബായ് വിമാനങ്ങള്‍ ഇന്നലെ ഏറെ വൈകി. മഞ്ഞിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടേയും പല സര്‍വീസുകളും വൈകിയിരുന്നു. ട്രെയിന്‍ ഗതാഗതത്തേയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ വൈകിയാണ് മിക്ക ട്രെയിനുകളും സര്‍വീസ് നടത്തുന്നത്. സര്‍വീസുകള്‍ വൈകുന്നതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനിലുമായി കുടുങ്ങി കിടക്കുന്നത്. വിമാനങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാന കമ്പനി അധികൃതരെ ബന്ധപ്പെടണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡെല്‍ഹിയിലെ വായു ഗുണനിലവാരവും അപകടകരമായ അവസ്ഥയിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലാണ്. ഉത്തരേന്ത്യയിലെ ഏറ്റവും കുറഞ്ഞ താപനില ഇന്ന ലുധിയാനയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 3 മുതല്‍ 7 ഡിഗ്രി സെല്‍സിയസ് ആണ് ഡെല്‍ഹിയിലെ രാവിലത്തെ ശരാശരി താപനില. മൂടല്‍ മഞ്ഞില്‍ കാഴ്ച്ച മറഞ്ഞതിനെ തുടര്‍ന്ന് യുപി യുമന എക്‌സ്പ്രസ് വേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 40 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.