25 Nov 2023 12:16 PM IST
ഉത്സവ സീസണിലെ വിപണി മത്സരത്തിൽ നിന്ന് ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡുകളും കാര്യമായ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇ കൊമേഴ്‌സ് പര്‍ച്ചേസുകൾക്കായി, ക്രെഡിറ്റ് കാർഡുകളിലൂടെ ഒക്ടോബറില്‍ 1.78 ലക്ഷം കോടി (ട്രില്യണ്‍) ഡോളർ ചെലവഴിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് കണക്കുക്കള്‍ പറയുന്നു.
ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ചെലവഴിക്കുന്ന തുക ഒക്ടോബറില്‍ പ്രതിവര്‍ഷം 38.3 ശതമാനവും പ്രതിമാസം 25.4 ശതമാനവും വര്‍ധന രേഖപ്പെടുത്തി. പോയിന്റ് ഓഫ് സെയില്‍ ടെർമിനൽ (ഷോപ്പുകളില്‍ കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നത്) വഴിയുള്ള ചെലവാക്കല്‍ പ്രതിമാസം 16 ശതമാനം വര്‍ധിച്ച് 57,774 കോടി രൂപയായി. ഇത് വഴി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലം പ്രതിമാസ ചെലവാക്കല്‍ 30 ശമതാനം വര്‍ധിച്ച് 1.2 ലക്ഷം കോടി രൂപയായി.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ചെലവഴിക്കല്‍ പ്രതിമാസം 42 ശതമാനമാണ് വര്‍ധിച്ചത്. അതേസമയം ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്ക്ും ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കലില്‍ 35 ശതമാനം വളര്‍ച്ച കൈവഴിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് മാത്രം 17 ശമതാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ബിസിനെസ്സിൽ ഇത്തവണ മികച്ച മുന്നേറ്റം നടത്തി.സിറ്റി കാർഡുകളും ആക്സിസ് ബാങ്കിന്റെ കാർഡ് ബിസിനസ്സിന്റെ ഭാഗമായതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്
ഇലക്ട്രോണിക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, അപ്പാരല്‍ സെഗ്മെന്റുകളിലാണ് ഭൂരിഭാഗം വാങ്ങലുകളും നടന്നത്, അതേസമയം ട്രാവല്‍ സെഗ്മനെന്റിലെ വിനിയോഗം പ്രതീക്ഷിച്ചതിലും കുറവാണ്,' ആക്‌സിസ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഐസിഐസിഐ ബാങ്ക് 359 ലക്ഷം കാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തു. എച്ച്ഡിഎഫ്സി ബാങ്ക് 3.56 ലക്ഷം കാര്‍ഡുകള്‍ ചേര്‍ത്തപ്പോള്‍, ആക്സിസ് ബാങ്ക് 1.47 ലക്ഷം, എസ്ബിഐ 1.93 ലക്ഷം കാര്‍ഡുകള്‍ എന്നിങ്ങനെ അധികമായി കൂട്ടിച്ചേര്‍ത്തു.