image

9 April 2024 10:33 AM GMT

India

ഭാഗ്യം വിതച്ച മഹാമാരി; സിഇഒമാര്‍ക്ക് ശരവേഗത്തില്‍ ശമ്പള വര്‍ധന

MyFin Desk

ഭാഗ്യം വിതച്ച മഹാമാരി; സിഇഒമാര്‍ക്ക് ശരവേഗത്തില്‍ ശമ്പള വര്‍ധന
X

Summary

  • പല കമ്പനികളും ഇന്‍സെന്റീവുകളായാണ് നല്‍കുന്നത്
  • പ്രമോട്ടര്‍ സിഇഒമാര്‍ക്കും പ്രൊഫഷണല്‍ സിഇഒമാര്‍ക്കും ശമ്പള ഘടനയില്‍ വ്യത്യാസമുണ്ട്.
  • ഇരു സിഇഒകളുടേയും കാലാവധി വ്യത്യാസമുണ്ട്.


ലോക സമ്പദ് വ്യവസ്ഥ തന്നെ താറുമാറാക്കിയാണ് കൊവിഡ് ഇപ്പോള്‍ നമ്മളില്‍ നിന്നും അകലം പാലിച്ചിരിക്കുന്നത്. സര്‍വ്വതും തകിടം മറിച്ച മഹാമാരി. എന്നാല്‍ കൊവിഡാനന്തരം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ചില്ലറയല്ല. കൊവിഡാനന്തര മാറ്റങ്ങളില്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ഇന്ത്യന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫസര്‍ (സിഇഒ) മാരുടെ ശമ്പളത്തില്‍ വന്ന മാറ്റമാണ്. 40 ശതമാനം വര്‍ധനയാണ് കൊവിഡിന് ശേഷം ഇവരുടെ ശമ്പളത്തില്‍ പ്രകടമായിരിക്കുന്നത്. ഇതോടെ സിഇഒമാരുടെ ശരാശരി ശമ്പളം 13.8 കോടി രൂപയായി. ഹ്രസ്വകാല, ദീര്‍ഘകാല ഇന്‍സെന്റീവുകളാണ് പകുതിയിലേറെയും. ഡെലോയിറ്റ് ഇന്ത്യ എക്‌സിക്യൂട്ടീവ് പെര്‍ഫോമന്‍സ് ആന്‍ഡ് റിവാര്‍സ് സര്‍വേ 2024 ലാണ് ഈ കണക്കുക്കള്‍. പ്രമോട്ടര്‍മാരോ, പ്രമോട്ടര്‍മാരുടെ കുടുംബാംഗങ്ങളോ ആയ സിഇഒമാര്‍ക്ക് ശരാശരി 16.7 കോടി രൂപയാണ് പ്രതിഫലം.

പ്രൊമോട്ടര്‍ സിഇഒമാരുടെ ദീര്‍ഘകാല കാലാവധി കാരണം പ്രമോട്ടര്‍ സിഇഒമാരേക്കാള്‍ കൂടുതല്‍ തവണ പ്രൊഫഷണല്‍ സിഇഒമാര്‍ മാറുന്നു. പ്രൊഫഷണല്‍ സിഇഒമാര്‍ ഇന്‍സെന്റീവുകളടക്കം 57 ശതമാനം പേ-അറ്റ് റിസ്‌ക് നേടുമ്പോള്‍ പ്രൊമോട്ടര്‍ സിഇഒമാര്‍ക്ക് 47 ശതമാനമാണ്. എന്നാല്‍ പ്രൊമോട്ടര്‍ സിഇഒ ശമ്പള പരിധി വളരെ വലുതാണ്. പ്രൊഫഷണല്‍ സിഇഒമാര്‍ക്ക് അവരുടെ ടാര്‍ഗെറ്റ് 25 ശതമാനം ദീര്‍ഘകാല ഇന്‍സെന്റീവുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്, മിക്ക കമ്പനികള്‍ക്കും ഇത് ഷെയര്‍-ലിങ്ക്ഡ് ഇന്‍സെന്റീവുകള്‍ വഴിയാണ് നല്‍കുന്നത്.

വന്‍ കിട ഇന്ത്യന്‍ കമ്പനികള്‍ പെര്‍ഫോമന്‍സ് ഷെയേഴ്‌സുകളും വിവിധ ഇന്‍സെന്റീവ്‌സുകളുമായാണ് നല്‍കുന്നത്.