image

22 March 2024 6:22 AM GMT

India

കേരളം 4866 കോടി കടമെടുക്കുന്നു; കടപ്പത്രങ്ങളുടെ ലേലം 26 ന്

MyFin Desk

kerala borrows 4866 crores
X

Summary

  • ഊ​ർ​ജ മേ​ഖ​ല​യി​ലെ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്രം വാ​യ്പ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്
  • വി​ക​സ​നാ​വ​ശ്യ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​ത്തെ ചെ​ല​വു​ക​ൾ​ക്കു​മാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ക


കേരളം 4866 കോ​ടി രൂപ കൂ​ടി ക​ട​മെ​ടു​ക്കു​ന്നു.

കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. ഇ​തി​നാ​യു​ള്ള ലേ​ലം 26ന് ​ന​ട​ക്കും.

ഊ​ർ​ജ മേ​ഖ​ല​യി​ലെ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്രം വാ​യ്പ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ത​ട​ക്കം 13,609 കോ​ടി വാ​യ്പ​യെ​ടു​ക്കാ​ൻ കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചെ​ങ്കി​ലും തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു മു​മ്പാ​ണ് 4866 കോ​ടി​ക്ക് രേ​ഖാ​മൂ​ലം അ​നു​മ​തി ന​ൽ​കി​യ​ത്.

വൈ​ദ്യു​തി മേ​ഖ​ല​യി​ലെ ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ പേ​രി​ല്‍ 4866 കോ​ടി കേ​ര​ള​ത്തി​ന് ക​ട​മെ​ടു​ക്കാം. ഈ തുകയ്ക്ക് റിസർവ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും.വി​ക​സ​നാ​വ​ശ്യ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​ത്തെ ചെ​ല​വു​ക​ൾ​ക്കു​മാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ക.

13,609 കോ​ടി​യി​ൽ 8742 കോ​ടി​ക്ക് നേ​ര​ത്തേ വാ​യ്പാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ​നി​ന്നാ​ണ് ക്ഷേ​മ പെ​ൻ​ഷ​ന​ട​ക്കം തു​ക ക​ണ്ടെ​ത്തി​യ​ത്.