30 Sep 2023 10:00 AM GMT
Summary
- രാജ്യത്ത് ഏകദേശം 25 ദശലക്ഷം ടണ്‍ നെല്ല് വൈക്കോല്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
വൈക്കോല്‍ സംസ്‌കരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് 600 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഇതില്‍ 105 കോടി പഞ്ചാബിനും 90 കോടി ഹരിയാനക്കുമായി വകയിരുത്തിയിട്ടുണ്ട്.
കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ക്ക് തീയിടുന്ന പ്രവണത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലില്‍ കൂടുതലാണ്. ഇത് തടയാനായി ഹാപ്പി സീഡര്‍, സൂപ്പര്‍ സീഡര്‍ പോലുള്ള കൊയ്ത്തിനും മറ്റുമായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കിവരുന്നുണ്ട്. ഈ വര്‍ഷം മുതല്‍, നെല്‍വൈക്കോലുകളുടെ എക്‌സിറ്റു മാനേജ്‌മെന്റിനും സബ്സിഡി ഉള്‍പ്പെടുത്തുന്നതിനായി വിള അവശിഷ്ട മാനേജ്മെന്റ് (സിആര്‍എം) പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി.
ഇന്‍-സിറ്റു മാനേജ്‌മെന്റ് എന്നാല്‍ ഹാപ്പി സീഡര്‍, സൂപ്പര്‍ സീഡര്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് മുറിച്ച വൈകോലുകള്‍ കുഴിച്ചിടുകയോ വയലില്‍ തന്നെ സംസ്‌കരിക്കുകയോ ചെയ്യുന്നതിനെയാണ് ഇന്‍സിറ്റു മാനേജ്‌മെന്റ്. വൈക്കോലുകള്‍ സംസ്‌കരിച്ച് വയലിന് പുറത്ത് സുസ്ഥിരമായ രീതിയില്‍ ഉപയോഗിക്കുന്നതാണ് എക്സ്-സിറ്റു മാനേജ്മെന്റ്.
പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ നെല്ല് വൈക്കോല്‍ വിതരണ ശൃംഖലയ്ക്ക് സബ്സിഡി നല്‍കുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ ഇടപെടലുകള്‍ കാരണം ഈ വര്‍ഷം വൈക്കോല്‍ കത്തിക്കുന്ന സംഭവങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ് രുക്മണി പറഞ്ഞു.
രാജ്യത്ത് ഏകദേശം 25 ദശലക്ഷം ടണ്‍ നെല്ല് വൈക്കോല്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് മികച്ച വരുമാന മാര്‍ഗമാണ്. അതേ സമയം വ്യവസായത്തിന് ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളായും ഇത് ഉപയോഗിക്കുന്നു.
നെല്‍വൈക്കോല്‍ വിതരണ ശൃംഖലയുടെ എക്സ്-സിറ്റു മാനേജ്മെന്റിനായുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 1.50 കോടി രൂപ വരെ വിലവരുന്ന യന്ത്രങ്ങളുടെ മൂലധനച്ചെലവിന്റെ 65 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കും.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.5 ദശലക്ഷം മെട്രിക് ടണ്‍ മിച്ച നെല്‍വൈക്കോല്‍ ഇത്തരത്തില്‍ ശേഖരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.
''ഓരോ പ്രോജക്റ്റിന്റെയും ശേഖരണ ശേഷി പ്രതിവര്‍ഷം 4500 ടണ്‍ ആയി കണക്കാക്കിയാല്‍, 1.5 ദശലക്ഷം മെട്രിക് ടണ്‍ നെല്‍വൈക്കോല്‍ ശേഖരിക്കാന്‍ മൊത്തം 333 പദ്ധതികള്‍ സ്ഥാപിക്കേണ്ടിവരുമെന്ന് കണക്കാക്കുന്നു,'' പ്രസ്താവനയില്‍ പറയുന്നു. ഓരോ പ്രോജക്റ്റിന്റെയും ശേഖരണ ശേഷി പ്രതിവര്‍ഷം 4500 ടണ്‍ ആണെന്ന് കണക്കാക്കിയാല്‍ 1.5 ദശലക്ഷം മെട്രിക് ടണ്‍ നെല്‍വൈക്കോല്‍ ശേഖരിക്കാന്‍ മൊത്തം 333 പദ്ധതികള്‍ സ്ഥാപിക്കേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്.