image

28 Oct 2024 10:54 AM GMT

India

രാജ്യത്ത് സെന്‍സസ് 2025-ല്‍ തുടങ്ങിയേക്കും, ജാതി സെൻസസ് ഉണ്ടാകില്ലെന്ന് സൂചന

MyFin Desk

central govt announced that the census will start from 2025
X

രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സർവേയായ സെൻസസ് 2025 ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്‌. അടുത്തവർഷം ആരംഭിക്കുന്ന സർവേ 2026 ൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്‌ മുമ്പ് 2011 ലാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത്. സെൻസസിന് ശേഷം ലോക്‌സഭാ സീറ്റുകളുടെ പുനർനിർണയം ആരംഭിക്കുമെന്നും 2028 ഓടെ ഇത് പൂർത്തിയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കണക്കെടുപ്പ് പൂർത്തിയാക്കാൻ ഏകദേശം 18 മാസത്തോളം സമയം വേണ്ടിവരുമെന്നാണ് പ്രതിക്ഷിക്കുന്നത്. താമസസ്ഥലം, പേര്, വയസ്, മതം, ലിംഗം, ഭാഷ, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) അപ്‌ഡേറ്റ് ചെയ്യുന്നതിനായി സാധാരണ ഓരോ പത്ത് വര്‍ഷത്തിലും നടത്തുന്ന സെന്‍സസ് 2021ല്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും കോവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് 2025 ല്‍ സെന്‍സസ് രേഖപ്പെടുത്താന്‍ പോകുന്നത്.