image

16 Jan 2024 7:34 AM GMT

India

ചെങ്കടല്‍ പ്രതിസന്ധി; കയറ്റുമതി താല്‍ക്കാലികമായി ഒഴിവാക്കപ്പെടുന്നു

MyFin Desk

red sea crisis, exports are temporarily avoided
X

Summary

  • കയറ്റുമതിക്കാര്‍ ചരക്കുകള്‍ കൈവശം വെച്ചിരിക്കുന്നു
  • ഷിപ്പിംഗ് ചാര്‍ജുകള്‍ കുത്തനെ വര്‍ധിച്ചു
  • ദക്ഷിണാഫ്രിക്കവഴിയുള്ള യാത്ര 20 ദിവസത്തെ കാലതാമസത്തിന് കാരണമാകുന്നു


ചെങ്കടല്‍ പ്രതിസന്ധിക്കിടയില്‍ ഷിപ്പിംഗ് ചെലവ് വര്‍ധിക്കുന്നതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ തങ്ങളുടെ ചരക്കുകള്‍ കൈവശം വച്ചിരിക്കുകയാണെന്ന് കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകള്‍ വാണിജ്യ മന്ത്രാലയത്തിന് നല്‍കിയ വിവരങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കയറ്റുമതി വായ്പാ പലിശ നിരക്ക് വര്‍ധിപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഇസിജിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസിജിസി ഒരു കയറ്റുമതി പ്രൊമോഷന്‍ ഓര്‍ഗനൈസേഷനാണ്. ക്രെഡിറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ നല്‍കിക്കൊണ്ട് ഇന്ത്യന്‍ കയറ്റുമതിയുടെ മത്സരക്ഷമത മെച്ചപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു. അതേസമയം പാശ്ചാത്യ രാജ്യങ്ങളില്‍ ഡിമാന്‍ഡ് ശക്തമായാല്‍ ഇന്ത്യന്‍ കയറ്റുമതി വളരുമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ എതിരാളികളായ രാജ്യങ്ങളും പ്രതിസന്ധി കാരണം ഉയര്‍ന്ന ചിലവ് നേരിടുകയാണ്. യെമന്‍ ആസ്ഥാനമായുള്ള ഹൂതി തീവ്രവാദികളുടെ സമീപകാല ആക്രമണങ്ങളെത്തുടര്‍ന്നാണ് അന്താരാഷ്ട കപ്പല്‍പാതയില്‍ ഭീഷണി രൂക്ഷമായത്.

'ഇതൊരു ആഗോള പ്രശ്നമാണ്. സൂയസ് കനാലില്‍ നിന്ന് ധാരാളം ചരക്കുകള്‍ കിഴക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്നു. എല്ലാവരും അതിനെക്കുറിച്ച് ആശങ്കാകുലരാണ്. ഈ ആഗോള സഹകരണം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇനിയും അറിയേണ്ടതുണ്ട്', ബര്‍ത്ത്വാള്‍ പറഞ്ഞു.

ഈ ആക്രമണങ്ങള്‍ കാരണം, ഷിപ്പര്‍മാര്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ചരക്കുകള്‍ എടുക്കുന്നു. ഇത് ഏകദേശം 14-20 ദിവസത്തെ കാലതാമസത്തിനും ഉയര്‍ന്ന ചരക്ക്, ഇന്‍ഷുറന്‍സ് ചെലവുകള്‍ക്കും കാരണമാകുന്നു.

കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകളോട് തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നത്തെക്കുറിച്ച് ഉടന്‍ സര്‍ക്കാരിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ അവര്‍ ഗുരുതരമായ പ്രതികരണങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.

ഡിസംബര്‍-ജനുവരി മാസങ്ങളില്‍, കടല്‍ ഗതാഗതം വര്‍ധിച്ചതിനാല്‍ കയറ്റുമതിക്കാര്‍ സാധാരണയായി ഉയര്‍ന്ന തിരക്ക് സര്‍ചാര്‍ജ് നേരിടേണ്ടിവരുന്നു, എന്നാല്‍ ഇത്തവണ വര്‍ധന വളരെ കൂടുതലാണ്.

ജനുവരി 17-ന് ചെങ്കടല്‍ വിഷയത്തില്‍ വിദേശകാര്യ, വാണിജ്യം, ഷിപ്പിംഗ്, പ്രതിരോധം, ധനകാര്യ സേവന വകുപ്പ് എന്നിവയുടെ പങ്കാളിത്തം കാണുന്നതിന് ഒരു അന്തര്‍ മന്ത്രാലയ യോഗം വിളിച്ചിട്ടുണ്ട്. അതിന് ശേഷം കയറ്റുമതിക്കാരുമായി സര്‍ക്കാര്‍ വീണ്ടും കൂടിക്കാഴ്ച നടത്തും.

യൂറോപ്പുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാരത്തിന്റെ 80 ശതമാനവും ചെങ്കടലിലൂടെയാണ് കടന്നുപോകുന്നത്. യുഎസുമായുള്ള ഗണ്യമായ വ്യാപാരവും ഈ വഴിയാണ് നടക്കുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 34 ശതമാനവും ഈ രണ്ട് ഭൂപ്രദേശങ്ങളില്‍ നിന്നുമാണ്.

ആഗോള കണ്ടെയ്നര്‍ ഗതാഗതത്തിന്റെ 30 ശതമാനത്തിനും ലോക വ്യാപാരത്തിന്റെ 12 ശതമാനത്തിനും ചെങ്കടല്‍ കടലിടുക്ക് പ്രധാനമാണ്.