image

8 March 2024 2:43 PM IST

India

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 4% കൂട്ടി

MyFin Desk

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 4% കൂട്ടി
X

Summary

  • 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ വ‍ര്‍ധന നിലവിൽ വരും
  • ഡിഎ 46 ശതമാനത്തില്‍ നിന്ന് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിലെത്തും
  • 49.18 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും


കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത(DA) നാല് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രം.

വര്‍ധനയോടെ ഏഴാം ശമ്പള കമ്മീഷന്‍ ശുപാർശ പ്രകാരം പ്രകാരം ഡിഎ നിലവിലുള്ള 46 ശതമാനത്തില്‍ നിന്ന് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിലെത്തും.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയുടെ അധിക ഗഡുവും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നസ് റിലീഫും (ഡിആര്‍) അനുവദിക്കുന്ന ഉത്തരവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി.

നിലവിലെ തീരുമാനം മൂലം ഏകദേശം 49.18 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും.

2023 ഒക്ടോബറിലാണ് ഏറ്റവും ഒടുവില്‍ ഡിഎ ഉയര്‍ത്തിയത്. അന്ന് 4 ശതമാനം വര്‍ദ്ധനയോടെ 46 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ഡിഎ വര്‍ധനയ്ക്ക് പുറമെ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, കാന്റീൻ അലവന്‍സ്, ഡെപ്യൂട്ടേഷന്‍ അലവന്‍സ് എന്നിവയില്‍ 25 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്.

ഭവന വാടക അലവന്‍സ് അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം, 19 ശതമാനം, 9 ശതമാനം എന്നിവയില്‍ നിന്ന് യഥാക്രമം 30 ശതമാനം, 20 ശതമാനം, 10 ശതമാനം എന്നിങ്ങനെ ഉയര്‍ത്തി. ഗ്രാറ്റുവിറ്റിക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ നിലവിലുള്ള 20 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപ വര്‍ധിപ്പിച്ച് 25 ശതമാനം വര്‍ധിപ്പിച്ചു.

വിവിധ അലവന്‍സുകളുടെ വര്‍ദ്ധനവ് മൂലം ഖജനാവിന് പ്രതിവര്‍ഷം 9,400 കോടി രൂപ അധിക ബാധ്യത വരും.

2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ വ‍ര്‍ധന നിലവിൽ വരും.