image

26 March 2024 9:16 AM GMT

India

പേടിഎമ്മിന് നിയന്ത്രണം; ഭാരത്‌പേ തേടിയത്തിവരില്‍ വര്‍ധന

MyFin Desk

പേടിഎമ്മിന് നിയന്ത്രണം; ഭാരത്‌പേ തേടിയത്തിവരില്‍ വര്‍ധന
X

Summary

  • പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ആദ്യ 15 നാളുകള്‍ മുന്നേറ്റത്തിന്റേത്
  • കിരാന സ്റ്റോറുകളുടെ വിപണി വിഹിതത്തില്‍ 69% കയ്യാളിയിരുന്നത് പേടിഎം
  • ഭാരത് പേയുടെ നഷ്ടം 886 കോടി രൂപയായി ചുരുങ്ങി


പേടിഎം പേയ്‌മെന്റ് ബാങ്കിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നേട്ടവുമായി ഭാരത് പേ. ഇടപാടുകളില്‍ ഗണ്യമായ വര്‍ധനയാണ് ഈ മാസങ്ങളില്‍ ഭാരത് പേ റിപ്പോര്‍ട്ട ചെയ്തത്.

2024 ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഇടപാടില്‍ 77 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. മാത്രമല്ല ഭാരത് പേയുടെ വെബ്‌സൈറ്റ് ട്രാഫിക്ക് 47 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഒന്നാം നിര നഗരങ്ങളില്‍ 76 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ രണ്ടാം നിര നഗരങ്ങളില്‍ 63 ശതമാനം വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ മൂന്നാം നിര നഗരങ്ങളില്‍ 83 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഫെബ്രുവരി അവസാനത്തോടെ മൊത്തം വ്യാപര അടിത്തര 13 ദശലക്ഷം കവിയാന്‍ ഇടയാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പേടിഎമ്മിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുയ ആദ്യ 15 ദിവസങ്ങളിലാണ് ഈ മുന്നേറ്റം ഏറ്റവും പ്രകടമായിട്ടുള്ളത്. കിരാന സ്റ്റോറുകളിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. 42 ശതമാനത്തിലധികം പേര്‍ ഗൂഗിള്‍ പേ, ഭാരത് പേ,ഫോണ്‍ പേ, മൊബിക്വിക്ക് എന്നീ ബദല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പേടിഎമ്മിനെ ചുറ്റി പറ്റിയുള്ള അനിശ്ചിതത്വമാണ് ഈ മാറ്റത്തിന് കാരണം. തടസ്സമില്ലാത്ത യുപിഐ പേയ്മെന്റുകള്‍ ഉറപ്പാക്കാന്‍ ജാഗ്രതയുള്ള വ്യാപാരികളെ പ്രേരിപ്പിക്കുന്നു. മുമ്പ് കിരാന സ്റ്റോറുകളില്‍ ഏകദേശം 69 ശതമാനം വിപണി വിഹിതം പേടിഎമ്മിന് ഉണ്ടായിരുന്നു. സൗജന്യ ക്യുആര്‍ കോഡ് സജ്ജീകരണം, 300 രൂപ വരെയുള്ള ഫ്‌ലാറ്റ് വരുമാനം, ഉടനടി സെറ്റില്‍മെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അധിക ഫീച്ചറുകളും ഓഫറുകളും ഈ ഉയര്‍ച്ചയ്ക്ക് കാരണമായി.

2022 സാമ്പത്തിക വര്‍ഷത്തില്‍ ഭാരത്പെയുടെ സാമ്പത്തിക പ്രകടനം പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. നഷ്ടം 2022 ല്‍ ലെ 5,594 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 886 കോടി രൂപയായി കുറഞ്ഞു. എബിറ്റ്ഡ നഷ്ടത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുറവുണ്ടായി.