image

3 Aug 2023 1:43 PM IST

India

ഗ്രാമീണ മേഖലക്കു പുതിയ സേവനവുമായി ആക്‌സിസ് ബാങ്ക്

MyFin Desk

axis bank introduces samban a premium banking service
X

Summary

സമ്പന്നിലൂടെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും


ഗ്രാമ, അര്‍ധ നഗര മേഖലകളിലെ ഉപഭോക്താക്കള്‍ക്കായി ആക്‌സിസ് ബാങ്ക് പ്രീമിയം ബാങ്കിംഗ് സേവനമായ`` സമ്പന്‍'' അവതരിപ്പിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍ എന്നിവയ്ക്ക് കിഴിവും വിള ഉപദേശം, കാലാവസ്ഥാ പ്രവചനം, വിലനിലവാരം എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള വൈവിധ്യമാര്‍ന്ന സേവനങ്ങളും സമ്പന്നിലൂടെ ലഭ്യമാക്കും.

കാര്‍ഷിക വായ്പകള്‍, സ്വര്‍ണ വായ്പകള്‍, ട്രാക്ടര്‍ ഫണ്ടിംഗ്, വാഹന, ഇരുചക്ര വാഹന വായ്പകള്‍ തുടങ്ങിയവയുടെ പ്രോസസിംഗ് ഫീസില്‍ ഇളവ് അടക്കമുള്ള ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും.

അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവര്‍ക്ക് പ്രീമിയം ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് സമ്പന്‍ അവതരിപ്പിക്കുന്നതിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആക്‌സിസ് ബാങ്ക് ഭാരത് ബാങ്കിംഗ് മേധാവിയും, ഗ്രൂപ്പ് എക്‌സിക്യൂട്ടീവുമായ മുനിഷ് ഷര്‍ദ്ധ പറഞ്ഞു.