5 Dec 2023 11:41 AM GMT
Summary
ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് പാഴ്‌സല്‍ കാര്‍ഗോ എക്‌സ്പ്രസ് ട്രെയിന്‍ (പിസിഇടി) 150 കോടി രൂപയുടെ പാട്ട കരാര്‍ ലഭിച്ചതായി എവിജി ലോജിസ്റ്റിക്സ് ലിമിറ്റഡ്. ബെംഗളൂരുവില്‍ നിന്ന് പഞ്ചാബിലെ ലുധിയാനയുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ട്രെയിന്‍ അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ എല്ലാ ആഴ്ചയും ഒരു റൗണ്ട് ട്രിപ്പ് പൂര്‍ത്തിയാക്കും. കാര്‍ഗോ എക്‌സ്പ്രസ് ട്രെയിന്‍ 72 മണിക്കൂര്‍ കൊണ്ടാണ് സര്‍വീസ് പൂര്‍ത്തിയാക്കുക.
'ഈ കരാറിലൂടെ 150 കോടി രൂപ വരുമാനം നേടുന്നത് ഞങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അത്തരം നിരവധി പദ്ധതി ലക്ഷ്യങ്ങള്‍ ഏറ്റെടുക്കാനും ഞങ്ങളുടെ സാമ്പത്തിക പ്രകടനം ഉയര്‍ത്താനുമുള്ള ഞങ്ങളുടെ പ്രചോദനം വര്‍ദ്ധിപ്പിക്കും.' എവിജി ലോജിസ്റ്റിക്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഞ്ജയ് ഗുപ്ത ഒരു കമ്പനിയുടെ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.
ടെക്‌സ്റ്റെല്‍ വിപണിയിലും, സൈക്കിള്‍ നിര്‍മാണത്തിലും സാന്നിധ്യമറിയിച്ച ലുധിയാന റെയില്‍ ശൃംഖലയിലും പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള 50-ലധികം പൂര്‍ണ്ണ ഓട്ടോമേറ്റഡ് ശാഖകളുള്ള റോഡ്, റെയില്‍ ഗതാഗതം, റീഫറുകള്‍, കോള്‍ഡ് ചെയിന്‍, വെയര്‍ഹൗസിംഗ് സെഗ്മെന്റ് എന്നിവയില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ എവിജി ഓഹരികൾ എൻ എസ് ഇ-യിൽ 7.53 ശതമാനം ഉയർന്നു 343.60 രൂപയിലെത്തി.