image

19 March 2024 11:46 AM GMT

India

ഇ-കൊമേഴ്‌സ് കയ്യടക്കി ഗൂഗിള്‍-ആമസോണ്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍

MyFin Desk

ഇ-കൊമേഴ്‌സ് കയ്യടക്കി ഗൂഗിള്‍-ആമസോണ്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍
X

Summary

  • ഇ-കൊമേഴ്‌സ് വിപണി ഭരിക്കുന്നത് ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ സംവിധാനങ്ങള്‍
  • കാര്‍ഡ് പേയ്‌മെന്റ് -ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ഇ-കൊമേഴ്സ് പേയ്മെന്റ് രീതി
  • തുണയായത് നോട്ട് നിരോധനവും, കോവിഡും


ഇ-കൊമേഴ്‌സ് രംഗം കയ്യേറി സാമന്തര പേമെന്റ് രീതീകള്‍. ആമസേണ്‍ പേ, ഗൂഗിള്‍ പേ, കാര്‍ഡ് പേയ്‌മെന്റുകള്‍ എന്നിവയും ഇത്തരത്തില്‍ മുന്നേറ്റം കാഴ്ച്ച വക്കുന്നുണ്ട്. ഡാറ്റ ആന്‍ഡ് അനലിറ്റിക്സ് കമ്പനിയായ ഗ്ലോബല്‍ ഡാറ്റയുടെ റിപ്പോര്‍ട്ട് പ്രകാരം. മൊബൈല്‍, ഡിജിറ്റല്‍ വാലറ്റുകള്‍ പരമ്പരാഗത പേയ്മെന്റ് മോഡുകളെ മറികടന്നതായി റിപ്പോര്‍ട്ട്. 2023 ല്‍ ഏകദേശം 58 ശതമാനമാണ് സമാന്തര പേയ്‌മെന്റ് സംവിധാനം വളര്‍ച്ച നേടിയത്. പണത്തിന്റെ ഉപയോഗത്തിലും ഗണ്യമായ ഇടിവുണ്ടായി.

2016 ലെ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ബദല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് വലിയ സ്വാധീനം ലഭിച്ചു. മാത്രമല്ല കൊവിഡ് മഹാമാരിക്കാലതത്ത് പണം പോലുള്ള രോഗവാഹകരുമായുള്ള സാമ്പര്‍ക്കം കുറക്കാന്‍ വ്യാപാരികളും ഉപഭോക്താക്കളും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. ഗ്ലോബല്‍ ഡാറ്റയുടെ 2023 സാമ്പത്തിക സേവന ഉപഭോക്തൃ സര്‍വേ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷമായി സമാന്തര പേയ്മെന്റ് പരിഹാരങ്ങള്‍ സ്ഥിരമായി ജനപ്രീതി നേടിയിട്ടുണ്ട്.

ആമസോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയവ പേയ്‌മെന്റില്‍ മുന്നിലാണ്. പേയ്മെന്റ് കാര്‍ഡുകളാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ഇ-കൊമേഴ്സ് പേയ്മെന്റ് രീതി. ഏതാണ്ട് 25.7 ശതമാനം വരുമിത്. , 2023-ല്‍ ഇത് 15.4 ശതമാനമായിരുന്നു ഇത്. ഓണ്‍ലൈന്‍ പര്‍ച്ചേസുകളില്‍ 6.2 ശതമാനം മാത്രമാണ് പണമായി ഉപയോഗിക്കുന്നത്.

രാജ്യത്തെ ഇ-കൊമേഴ്സ് വിപണിയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നത് വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ നുഴഞ്ഞുകയറ്റമാണ്. ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി 2024-ല്‍ 147.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2028-ല്‍ 315.5 ബില്യണ്‍ ഡോളറായി 20.9 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് (സിഎജിആര്‍) പ്രതീക്ഷിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 881.3 ദശലക്ഷം ഇന്റര്‍നെറ്റ് വരിക്കാരുണ്ട് രാജ്യത്ത്. 2022 ഡിസംബറിലെ 865.9 ദശലക്ഷമായിരുന്നു ഇത്.

ഇ-കൊമേഴ്സ് റീട്ടെയിലര്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കണക്കുകള്‍ പ്രകാരം 2027-ഓടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പര്‍മാരുടെ എണ്ണം 400450 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ സഹായിക്കുന്നതിന് 2019-ല്‍ കമ്പനി ഫ്‌ലിപ്കാര്‍ട്ട് സമര്‍ത്ത് പ്രോഗ്രാം എന്ന പേരില്‍ ഒരു സംരംഭം ആരംഭിച്ചിരുന്നു. ഈ പദ്ധതി രാജ്യത്തുടനീളമുള്ള 28 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. .

വര്‍ധിച്ചുവരുന്ന ഉപഭോക്തൃ മുന്‍ഗണന, പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തല്‍, ഇതര പേയ്മെന്റ് പരിഹാരങ്ങളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി എന്നിവയുടെ പിന്തുണയോടെ ഇന്ത്യയിലെ ഇ-കൊമേഴ്സ് വില്‍പ്പനയിലെ മുന്നേറ്റം അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് ഗ്ലോബല്‍ ഡാറ്റയിലെ ലീഡ് ബാങ്കിംഗ് ആന്‍ഡ് പേയ്മെന്റ് അനലിസ്റ്റ് രവി ശര്‍മ്മ പറയുന്നത്.