image

29 Sep 2023 11:55 AM GMT

India

ഷോപ്പിങ് മാമാങ്കത്തിന് ഒരുങ്ങി ഫ്ലിപ്കാർട്ടും ആമസോണും

Karthika Ravindran

flipkart and amazon are gearing up for another shopping frenzy
X

Summary

ഫ്ലിപ്കാർട്ട്, ആമസോൺ വീണ്ടും ഷോപ്പിങ് മാമാങ്കത്തിന് ഒരുങ്ങുന്നു


ഇന്ത്യയിലെ ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാർഷിക ഷോപ്പിങ് ഉത്സവങ്ങള്‍ ഒക്ടോബര്‍ എട്ടിന് തുടക്കം കുറിക്കുകയാണ്. ഇതിനോടകം തന്നെ രണ്ട് കമ്പനികളുടെയും വെബ്സൈറ്റുകളില്‍ ഓഫറുകളും മറ്റ് ഉത്സവ വിവരങ്ങളും നൽകി പ്രത്യേക പേജുകള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 17 വരെ നീളുമ്പോള്‍ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ ഫെസ്റ്റിവൽ 15 -ന് അവസാനിക്കും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: സ്മാർട്ട് ഫോണുകള്‍ വിലക്കുറവില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ലറായ ആമസോണ്‍ തങ്ങളുടെ "ദി ഗ്രേറ്റ് ഇന്ത്യൻ സെയിൽ" ഒക്ടോബര്‍ 8 മുതല്‍ 17 വരെ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ വേളയില്‍ സ്മാർട്ട് ഫോണുകള്‍ ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ് ലഭിക്കും. വീട്ടു ഉപകരണങ്ങൾക്കും, ഇലക്‌ട്രോണിക്‌സിനും 75 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്നു. താല്‍പര്യമുള്ളവർക്ക് ഫോൺ, ലാപ്‌ടോപ്, അല്ലെങ്കിൽ ടിവി തുടങ്ങിയവ പകുതി വിലയ്ക്ക് അപ്‌ഗ്രേഡുചെയ്യാനുള്ള മികച്ച അവസരമാണ്.

ഫാഷനും, ഹോം ഡെക്കറും 70% വരെ ഡിസ്‌കൗണ്ട്. വാർഡ്രോബോ, വീടിന്റെ അലങ്കാരമോ അപ്‌ഡേറ്റ് ചെയ്യാം. വസ്ത്രങ്ങൾ, ഷൂകൾ, ഫർണിച്ചറുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം അതിശയകരമായ ഓഫറുകൾ കണ്ടെത്താനാകും. സ്മാർട്ട് ഫോണുകളുടെ വിലയുടെ ഓഫർ പ്രൈസ് ആകാംഷ നിലനിർത്തിക്കൊണ്ട് അവസാനത്തെ ഒന്ന് അല്ലെങ്കില്‍ രണ്ടു അക്ക സംഖ്യ മാത്രം ആണ് ആമസോൺ സൈറ്റിൽ കാണിച്ചിരിക്കുന്നത്. ആമസോൺ പ്രൈം അംഗങ്ങള്‍ക്ക് സ്പെഷ്യൽ ഓഫറിന് പുറമേ മറ്റ് ആനുകൂല്യങ്ങൾ നല്‍കുന്നു.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ ഫെസ്റ്റിവൽ

ഫ്ലിപ്കാർട്ട് തങ്ങളുടെ "ബിഗ് ബില്യൺ" ഉത്സവം ഒക്ടോബര്‍ 8 മുതല്‍ 15 വരെ നടത്തുമെന്ന് അറിയിച്ചു. ഈ ദിവസളിൽ ഉപഭോക്താക്കള്ക്ക് വലിയ വിലക്കുറവിൽ ഇലക്ട്രിക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും. സാംസ്ങ് ഗ്യാലക്സി എഫ് 13, ഗൂഗിള്‍ പിക്സല്‍ 6, ഗൂഗിള്‍ പിക്സല്‍ 6 പ്ലസ്, പൊക്കോ എം 5, റിയല്മി സി 55, ഒപ്പോ എ 17 കെ എന്നീ വിവിധ മോഡലുകളും വൻ വിലക്കുറവിൽ ലഭ്യമാണ്. ലാപ്ടോപ്പുകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ 80% വരെയാണ് ഓഫര്‍. കൂടാതെ ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് നേരത്തെയുള്ള പ്രവേശനവും, ഫ്രീ ആൻഡ് ഫാസ്റ്റ് ഡെലിവറിയും മറ്റ് ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു.

വന്‍ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും

ഈ വർഷത്തെ ഷോപ്പിങ് ഉത്സവങ്ങളിൽ ഏറ്റവും വലിയ പ്രതീക്ഷയാണ് ഫോണുകളുടെയും, ടെലിവിഷനുകളുടെയും വിലക്കുറവ്. ഫ്ലിപ്കാർട്ടും ആമസോണും ഈ ഉപകരണങ്ങളിൽ 50% വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമേ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളിലും വലിയ വിലക്കുറവുകൾ ലഭ്യമാകും. ഈ ഷോപ്പിങ് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഇതിനോടകം തന്നെ ഓഫറുകൾ ലഭ്യമാകുന്നതോടെ തങ്ങളുടെ ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി അവ ലിസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പല ബാങ്കുകളും, ഓൺലൈൻ വാലറ്റുകളും ഈ അവസരത്തിൽ പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. ഈ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ പണം ലാഭിക്കാം. എന്നാൽ ഷോപ്പിംഗ് ഉത്സവങ്ങളിലെ വലിയ വിലക്കുറവുകൾ കണ്ട് അമിതമായി വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. വിലക്കുറവുകൾ കണ്ട് വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

ഷോപ്പിംഗ് ഉത്സവങ്ങളിൽ എങ്ങനെ മികച്ച ഉത്പന്നങ്ങൾ വാങ്ങി പണം ലാഭിക്കാം

• ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ നേരത്തെ തന്നെ ലിസ്റ്റ് ചെയ്യുക

• ലിസ്റ്റിലുള്ള ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക.

• ഓഫറുകൾ വിവിധ വെബ്‌സൈറ്റുകളിൽ താരതമ്യം ചെയ്യുക

• ഏറ്റവും മികച്ച ഓഫറിൽ നിന്ന് വാങ്ങുക.

• കൂപ്പണുകൾ ഉപയോഗിക്കുക

• ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തുക

• അമിതമായ ചെലവ് ഒഴിവാക്കാൻ ബജറ്റ് തീരുമാനിക്കുക.

എന്നാൽ ഒരേ സമയം ഉത്സവ വില്പനകൾ ഉണ്ടാകുന്നതിനാൽ ഫ്ലിപ്കാർട്ട് നേരത്തെ താന്നെ ഓഫർ വിലയിലെ വില്പന തുടങ്ങി, ഇതോടെ ആമസോണും ഇതേ തന്ത്രം തന്നെ പയറ്റിത്തുടങ്ങി. കിക്ക്സ്റ്റാർട്ട് ഡീല്‍സ് എന്ന പേരിലാണ് ആമസോണ്‍ സൈറ്റിലെ വില്പ്പന. സ്മാർട്ട് ഫോണുകള്‍ക്ക് പുറമെ ലാപ്ടോേപ്പുകള്‍, വാച്ചുകള്‍, ഗെയിമിങ് ലാപ്ടോാപ്പുകള്‍, ഹെഡ്ഫോകണുകള്‍, ടെലിവിഷനുകള്‍, സൗണ്ട് ബാറുകള്‍, നിത്യേപയോഗ വസ്തുക്കള്‍, ഫാഷന്‍, വാഷിങ് മെഷീനുകള്‍ ഉള്‍പ്പെടെ യുള്ള ഗൃഹോപകരണങ്ങള്‍, ഫര്ണിച്ചറുകള്‍ തുടങ്ങിയവയും ഇപ്പോള്‍ കിക്ക്സ്റ്റാർട്ട് ഡീലുകളില്‍ ലഭിക്കും. ഈ ഡീലുകളില്‍, ഉപഭോക്താക്കള്ക്ക് 50% വരെ ലാഭം നേടാനാകും. ഈ ഡീലുകള്‍ ഒക്ടോബര്‍ 10 വരെ നീണ്ടുനില്ക്കും. കൂടുതല്‍ ഉൽപ്പന്നങ്ങളും കൂടുതൽ ആനുകൂല്യങ്ങളും ഉള്ള ആമസോണിന്റെ കിക്ക്സ്റ്റാർട്ടർ ഡീലുകൾ ഉപഭോക്താക്കള്ക്ക് മികച്ച ഷോപ്പിംഗ് അവസരങ്ങൾ ആണ് ഒരുക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ഷോപ്പിംഗ് ഉത്സവങ്ങളിൽ വിൽപ്പന, റെക്കോഡുകൾ തകർക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച്, 2022-ൽ ആദ്യ നാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഉത്സവകാല വിൽപ്പനയിൽ ഏകദേശം 24,500 കോടി രൂപയുടെ വിൽപ്പന നടന്നിരുന്നു. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിലില്‍ 50,000 കോടി രൂപയുടെ വിൽപ്പനയും നടന്നു.

ഫ്ലിപ്കാർട്ട് റെക്കോർഡ്‌സ് പറയുന്നത് എകദേശം നാനൂറ് കോടി പുതിയ ഇടപാടുകാർ തങ്ങളെ ഉത്സവ ദിനങ്ങളിൽ സന്ദർശിച്ചു എന്നാണ്. ഈ വർഷത്തെ ഷോപ്പിങ് ഉത്സവങ്ങളിലും വലിയ വിൽപ്പന വർധന പ്രതീക്ഷിക്കുന്നു. ഫ്ലിപ്കാർട്ടും ആമസോണും ഈ ഉത്സവങ്ങളിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ, ഇത്തവണ ഫെസ്റ്റിവ് സീസണും ഈ ഷോപ്പിംഗ് ഉത്സവങ്ങളോട് ചേർന്നുവരുന്നത് വിൽപ്പന വർധനയ്ക്ക് കാരണമാകും. ഷോപ്പിങ് ഉത്സവങ്ങളിൽ വിൽപ്പന വർധിക്കുമ്പോൾ നേട്ടമുണ്ടാക്കുന്നത് ഉപഭോക്താക്കൾക്കും ബ്രാൻഡുകൾക്കും ഒരുപോലെയാണ്. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ കഴിയും. അതെ സമയം ബ്രാൻഡുകൾക്ക് കൂടുതൽ വിൽപ്പന നടത്തി നേട്ടം കൊയ്യാനും സാധിക്കും .