8 Aug 2023 7:48 AM GMT
Summary
വരുമാനം ഏകദേശം 22 ശതമാനം വര്‍ധിച്ച് 6,156 കോടി രൂപയായി ഉയരുമെന്നും പ്രതീക്ഷ
അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ജൂണില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടും ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യത.
നാല് ബ്രോക്കറേജുകള്‍ നല്‍കുന്ന ശരാശരി കണക്കുകള്‍ പ്രകാരം സംയോജിത അറ്റാദായം (കണ്‍സോളിഡേറ്റഡ് നെറ്റ് പ്രോഫിറ്റ്) വാര്‍ഷികാടിസ്ഥാനത്തില്‍ 5.5 ശതമാനം ഇടിഞ്ഞ് 1,929 കോടി രൂപയാകാനും സാധ്യതയുണ്ട്.
എന്നിരുന്നാലും വരുമാനം ഏകദേശം 22 ശതമാനം വര്‍ധിച്ച് 6,156 കോടി രൂപയായി ഉയരുമെന്നും കണക്കാക്കുന്നുണ്ട്.
പ്രധാന തുറമുഖങ്ങളിലും കാര്‍ഗോ സെഗ്മെന്റുകളിലും വളര്‍ച്ചയോടെ ജൂണ്‍ പാദത്തില്‍ മൊത്തം കാര്‍ഗോ അളവ് 11.5 ശതമാനം ഉയര്‍ന്ന് 101.4 ദശലക്ഷം ടണ്ണായതായി അദാനി പോര്‍ട്‌സ് പറഞ്ഞു.
കണ്ടെയ്‌നര്‍ അളവില്‍ വര്‍ഷാടിസ്ഥാനത്തില്‍ 19 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ദ്രാവകങ്ങള്‍, വാതകം എന്നിവയുടെ അളവ് 8 ശതമാനം വര്‍ധിച്ചു. ജൂണില്‍ കമ്പനി 32.8 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. ഇതില്‍ ഇസ്രയേലില്‍ അടുത്തിടെ ഏറ്റെടുത്ത ഹൈഫ തുറമുഖത്ത് കൈകാര്യം ചെയ്ത 1 ദശലക്ഷം ടണ്ണും ഉള്‍പ്പെടുന്നു.
2023-24ല്‍ (ഏപ്രില്‍-മാര്‍ച്ച്) എല്ലാ തുറമുഖങ്ങളിലുമായി 370-390 ദശലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്തു. അതിലൂടെ 24,000-25,000 കോടി രൂപയുടെ വരുമാനം കമ്പനിക്കുണ്ടായി.