image

7 Oct 2024 8:59 AM GMT

India

ഹൈഡല്‍ബെര്‍ഗിന്റെ ഇന്ത്യന്‍ സിമന്റ് യൂണിറ്റ് ഏറ്റെടുക്കാന്‍ അദാനി

MyFin Desk

adani to capture the indian cement market
X

Summary

  • 2022-ല്‍ അംബുജ സിമന്റ്സിലെ ഹോള്‍സിമിന്റെ ഓഹരികള്‍ ഏറ്റെടുത്താണ് അദാനി ഗ്രൂപ്പ് ഈ രംഗത്തേക്ക് പ്രവേശിച്ചത്
  • 2028 സാമ്പത്തിക വര്‍ഷത്തോടെ സിമന്റ് വിപണിയുടെ 20 ശതമാനം നേടാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്
  • 2006-ലാണ് ഹൈഡല്‍ബര്‍ഗ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്


അദാനി ഗ്രൂപ്പ്, ജര്‍മ്മനിയുടെ ഹൈഡല്‍ബര്‍ഗ് മെറ്റീരിയലിന്റെ ഇന്ത്യന്‍ സിമന്റ് യൂണിറ്റ് വാങ്ങാന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. 1.2 ബില്യണ്‍ ഡോളറാണ് ഇടപാടിന്റെ ഏകദേശ മൂല്യം. സിമന്റ് മേഖലയില്‍ അദാനി ഗ്രൂപ്പിന്റെ വിപുലീകരണത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കല്‍. 2022-ല്‍ അംബുജ സിമന്റ്സിലെ ഹോള്‍സിമിന്റെ ഓഹരികള്‍ ഏറ്റെടുത്താണ് കമ്പനി ഈ രംഗത്തേക്ക് പ്രവേശിച്ചത്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുന്‍നിര സിമന്റ് നിര്‍മ്മാതാക്കളായ അള്‍ട്രാടെക് സിമന്റുമായി മത്സരിക്കാനുള്ള ശ്രമത്തില്‍, അംബുജ സിമന്റ്സ്, സംഘി ഇന്‍ഡസ്ട്രീസ്, ഹൈദരാബാദ് ആസ്ഥാനമായുള്ള പെന്ന സിമന്റ് ഇന്‍ഡസ്ട്രീസ് എന്നിവയുള്‍പ്പെടെ ഈ മേഖലയില്‍ അദാനി ഗ്രൂപ്പ് നിരവധി ഏറ്റെടുക്കലുകള്‍ നടത്തി.

ഗുജറാത്തിലെ സൗരാഷ്ട്ര സിമന്റ്, ജയ്പ്രകാശ് അസോസിയേറ്റ്‌സിന്റെ സിമന്റ് ബിസിനസ്സ്, എബിജി ഷിപ്പ്യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വദ്രാജ് സിമന്റ് എന്നിവ ഏറ്റെടുക്കാന്‍ അദാനി ചര്‍ച്ചകള്‍ നടത്തുന്നതായി ജൂണില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2028 സാമ്പത്തിക വര്‍ഷത്തോടെ സിമന്റ്് വിപണിയുടെ 20 ശതമാനം പിടിച്ചെടുക്കാനാണ് അദാനി പദ്ധതിയിടുന്നത്. അദാനി ഗ്രൂപ്പോ ഹൈഡല്‍ബര്‍ഗ് മെറ്റീരിയലോ ഇതുവരെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

2022 സെപ്റ്റംബറില്‍ അംബുജ സിമന്റ് ഏറ്റെടുത്തതിലൂടെ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് ഉല്‍പ്പാദകരായി. 6.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായിരുന്നു ഈ ഇടപാട്.

ജര്‍മ്മനി ആസ്ഥാനമായുള്ള ഹൈഡല്‍ബര്‍ഗ് 2006-ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ പ്രതിവര്‍ഷം 12.6 ദശലക്ഷം ടണ്‍ ശേഷിയുള്ള നാല് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. മൈസെം, സുവാരി എന്നീ രണ്ട് ബ്രാന്‍ഡുകളിലാണ് കമ്പനി സിമന്റ് വില്‍ക്കുന്നത്.